സംസ്ഥാനത്ത് നാല് റെഡ് സോൺ മേഖലകൾ; കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ്സോണിൽ
text_fieldsതിരുവനന്തപുരം: രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാൻ മന്ത് രിഭായോഗം തീരുമാനിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ്സോൺ മേഖലയായി മാറും. വയനാടും, കോട്ടയവ ും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
അതേസമയം, ഏപ്രിൽ 20 ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ് വരുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളിലാണ് ഇളവുണ്ടാകുക. കള്ള് ചെത്തിന് അനുമതി നൽകും.
പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മെയ് മൂന്നു വരെ തുടരും. തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഗ്രീൻ സോണിൽ ഭാഗിക ഇളവ് ഏപ്രിൽ 24നുശേഷമാകും. തിങ്കളാഴ്ചക്കുശേഷം ഓൺലൈൻ വ്യാപാരം സാധാരണ നിലയിലേക്ക് എത്തും. പ്രത്യേക കേന്ദ്ര പാക്കേജ് തേടും. ശുചീകരണത്തിനായി കടകൾ തുറക്കാൻ ഒരു ദിവസം അനുമതി നൽകും.
സാലറി ചാലഞ്ചിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. ചാലഞ്ച് സംബന്ധിച്ച വ്യക്തത യോഗത്തിലുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.