ഇളവുകളോടെ ലോക്ഡൗൺ തുടരും; പൂർണമായും ഒഴിവാക്കാനാകില്ലെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
ഇളവുകളോടെ ലോക്ഡൗൺ തുടരുമെന്നാണ് വിവരം. സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന ജൂൺ 16ന് (ബുധനാഴ്ച) ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക.
പൊതു ഗതാഗതം ആവശ്യത്തിന് മാത്രം അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയുമായിരിക്കും ആദ്യ ഘട്ട ഇളവുകൾ.
കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും.
അതേസമയം ലോക്ഡൗൺ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ചില ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. മരണനിരക്കും ഉയർന്നുനിൽക്കുന്നു. ഈ സാഹചര്യത്തിൽ ലോക്ഡൗണിൽ പൂർണമായും ഇളവ് നൽകാനാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. വാക്സിൻ എല്ലാവർക്കും എത്തിക്കാനാണ് ശ്രമമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ 25 ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 75 ശതമാനം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സംസ്ഥാനം കോവിഡിൽനിന്ന് മുക്തമായിയെന്ന് പറയാനാകൂവെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.