ലോക്ഡൗൺ മാനദണ്ഡങ്ങൾ അപ്രായോഗികമെന്ന് വ്യാപാരികൾ ഹൈകോടതിയിൽ
text_fieldsകൊച്ചി: ലോക് ഡൗൺ മാനദണ്ഡങ്ങൾ പുതുക്കിയെങ്കിലും പലതും അപ്രായോഗികമെന്ന് വ്യാപാരികൾ ഹൈകോടതിയിൽ. അശാസ്ത്രീയ ലോക് ഡൗണിനെതിരെ നേരത്തേ നൽകിയ ഹരജികൾ കടകൾ തുറന്ന സാഹചര്യത്തിൽ തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞപ്പോഴാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം വ്യാപാരികൾ ഇക്കാര്യം അറിയിച്ചത്.
പുതിയ മാനദണ്ഡങ്ങളിൽ പലതും അപ്രായോഗികമായതിനാൽ കോടതി ഇടപെടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. നിലവിലെ ഹരജികളെല്ലാം ടി.പി.ആർ അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ളവയായതിനാൽ ഭേദഗതി വരുത്തി നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. വ്യാപാര മേഖലക്ക് പുറത്ത് നിന്നുള്ളവർ നൽകിയ ഹരജികളും പരിഗണനയിലുണ്ട്. ഹരജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.