ലോക്ഡൗണിൽ ഇളവ്; നിർമാണ സമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയ സാഹചര്യത്തിൽ അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
*ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും
*മലഞ്ചരക്ക് കടകള്‍ വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയില്‍ രണ്ടുദിവസവും മറ്റ് ജില്ലകളിൽ ഒരുദിവസവും തുറക്കാന്‍ അനുവദിക്കും
* റബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വിൽക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുമതി നല്‍കും
*വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂല തീരുമാനമെടുക്കും
*ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്ക് ധരിച്ച് എഴുതണം. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പിലുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.