മതപരമായ ചടങ്ങുകൾക്ക് അനുമതി നൽകിയതിനെതിരായ ഹരജി ൈഹകോടതി തള്ളി
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിെൻറ ലോക് ഡൗൺ മാർഗനിർദേശങ്ങൾ മറികടന്ന് മതപരമായ ചടങ്ങുകൾക്ക് ആളുകൾ പങ്കെടുക്കാൻ അനുമതി നൽകുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹരജി ൈഹകോടതി തള്ളി. ജൂൺ 26ലെ കേന്ദ്ര മാർഗനിർദേശത്തിൽ മതപരമായ ചടങ്ങുകളും പൊതുചടങ്ങുകളും ഒഴിവാക്കണെമന്നാണ് പറയുന്നതെങ്കിലും ഇത്തരം ചടങ്ങുകളിൽ നിയന്ത്രിത എണ്ണം ആളുകൾക്ക് പങ്കെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് കാട്ടി അഭിഭാഷകരായ ടി.കെ. ജയകുമാർ, ബി.എച്ച്. മൻസൂർ എന്നിവർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന കേന്ദ്ര തീരുമാനവും ചില നിയന്ത്രണങ്ങളോടെ അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മത ചടങ്ങുകൾക്ക് ഒത്തുചേരുന്നതും വലിയ ചടങ്ങുകൾ സംഘടിപ്പിക്കുന്നതും കേന്ദ്ര മാർഗനിർദേശത്തിൽ വിലക്കിയതായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാറിെനതിരെ ഹരജിക്കാർ കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ജൂൺ അഞ്ചിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോൾ ചോദ്യം ചെയ്യുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംശയിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ, ആരാധനാലയങ്ങളിൽ ഉണ്ടാകാവുന്ന ആൾക്കൂട്ടം നിയന്ത്രിക്കാൻ പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും വ്യക്തമാക്കി. സർക്കാർ വാദം രേഖപ്പെടുത്തിയ കോടതി കേന്ദ്ര മാർഗ നിർദേശത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.