ലോക്ഡൗൺ അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ വൈകുന്നേരമാണ് യോഗം. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാധ്യത.
ടി.പി.ആർ 15ന് മുകളിലുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ടി.പി.ആർ 24ന് മുകളിലുള്ള 24 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ്ഉള്ളത്. ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളിൽ ഇളവുകൾ നൽകിയേക്കും. ടി.പി.ആർ കുറയാതെ നിൽക്കുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
ടി.പി.ആര്‍ എട്ടിന് താഴെയുള്ള 313, ടി.പി.ആര്‍ എട്ടിനും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍ 16നും 24നും ഇടയ്ക്കുള്ള 152 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
ഇന്നലെ മാത്രം 1936 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.