Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2020 3:00 PM GMT Updated On
date_range 6 April 2020 3:02 PM GMTഏപ്രിൽ 14ന് ശേഷവും ലോക്ഡൗൺ തുടരണം -ഐ.എം.എ
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് 19 രോഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക ്ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ (െഎ. എം.എ) വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.
കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിവന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദേശം ഐ.എം.എ നൽകിയത്.
നിലവിൽ ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story