Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ കർശനമാക്കും:...

ലോക്​ഡൗൺ കർശനമാക്കും: നിയന്ത്രണങ്ങൾ ഇവയാണ്​

text_fields
bookmark_border
ലോക്​ഡൗൺ കർശനമാക്കും: നിയന്ത്രണങ്ങൾ ഇവയാണ്​
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപനം തടയാൻ സംസ്ഥാനത്ത്​ സമ്പൂർണ ലോക്​ഡൗൺ ശനിയാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിലാകും. ഇൗമാസം 16 വരെയാണ്​ നിയന്ത്രണങ്ങൾ. ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും. ജില്ല അതിർത്തികളിലും പ്രധാന നഗരത്തിലേക്കുള്ള പ്രധാനകവാടങ്ങളിലും പൊലീസ് ചെക്​പോസ്​റ്റുകൾ സ്ഥാപിച്ചാണ്​ പരിശോധന. നഗരങ്ങളിൽ എല്ലാ സ്​റ്റേഷൻ പരിധിയിലും പരിശോധനാ പോയൻറുകളുമുണ്ടാകും. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുകയും വാഹനങ്ങൾ കസ്​റ്റഡിയിലെടുക്കുകയും ചെയ്യും. കടകൾ വൈകീട്ട്​ 7.30ന്​ അടയ്​ക്കണം. ​

ലോക്​ഡൗണിൽ അവശ്യ സർവിസുകൾക്ക്​ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. ​െപാതുഗതാഗതമില്ല, ചരക്കുഗതാഗതത്തിനാണ്​​ അനുമതി. സർക്കാർ ഒാഫിസുകൾക്ക്​ അവധി പ്രഖ്യാപിച്ചു​. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്​ പുറമെ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപനശാലകൾക്കും ​ബേക്കറികൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

തട്ടുകടകൾക്ക്​ പ്രവർത്തിക്കാൻ അനുമതിയില്ല. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവ​ ഒന്നിടവിട്ട ദിനങ്ങളിൽ മാത്രം പ്രവർത്തിക്കാൻ നിർദേശിച്ച്​ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി​. റസ്​റ്റാറൻറുകൾക്ക്​ രാവിലെ മുതൽ വൈകീട്ടുവരെ പാർസൽ, ഹോം ഡെലിവറി നടത്താനും അനുതി നൽകി. അന്തർജില്ല യാത്രകൾ പരമാവധി ഒഴിവാക്കണം.

ചിട്ടിത്തവണയും കടം നല്‍കിയ പണത്തി‍െൻറ മാസത്തവണയും പിരിക്കൽ ലോക്​ഡൗൺ കഴിയുന്നതുവരെ നിരോധിച്ചു​. ലോക്​ഡൗണിനോട്​ ജനം പൂർണമായും സഹകരിക്കണമെന്നും രോഗവ്യാപനം പരമാവധി കുറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.

ലോക്​ഡൗൺ സാഹചര്യത്തിൽ സൗജന്യഭക്ഷ്യ കിറ്റ്​ വിതരണം ഇൗമാസവും തുടരും. അന്തർസംസ്ഥാന തൊഴിലാളികള്‍ക്കടക്കം കിറ്റുകള്‍ അടുത്ത ആഴ്ച വിതരണം ചെയ്​തു​തുടങ്ങും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:

*മറ്റ് സംസ്ഥാന യാത്ര ചെയ്തുവരുന്നവര്‍ കോവിഡ്​ ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റർ ചെയ്യേണ്ടത് നിര്‍ബന്ധം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണം

*ഹാര്‍ബര്‍ ലേലം ഒഴിവാക്കും

*അന്തര്‍ജില്ല യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയാറാക്കിയ സത്യവാങ്മൂലം ​കരുതണം

*വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക്​ കൊണ്ടുപോകൽ മുതലായ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ.

*മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവക്ക്​ കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. ഇവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

*18-45 വയസ്സ്​​ പരിധിയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറൻറീൻകാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും

*വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും

*അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന്​ മുൻകൂട്ടി പാസ് വാങ്ങണം

*ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാകാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെ പരിശീലനം നല്‍കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും

*അന്തർസംസ്ഥാന തൊഴിലാളി കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിർമാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന്/ കെട്ടിട ഉടമക്കുണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കി നല്‍കണം

*പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

*വീട്ടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍, ടി.വി കാണല്‍, പ്രാർഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആകുന്നത് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബ്​ള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം

*പുറത്തുപോയിവരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം

*വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനാലകള്‍ തുറന്നിടണം

*ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictionsLockdown​Covid 19
News Summary - Lockdown will be tightened: these are the restrictions
Next Story