Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണറ്റിൽനിന്ന്​...

കിണറ്റിൽനിന്ന്​ കിട്ടിയ ലോക്കർ കാണാതായത്​​ ആറുവർഷം മുമ്പ്​; നഷ്​ടമായത്​ 2.96 ലക്ഷം​ രൂപ 

text_fields
bookmark_border
കിണറ്റിൽനിന്ന്​ കിട്ടിയ ലോക്കർ കാണാതായത്​​ ആറുവർഷം മുമ്പ്​; നഷ്​ടമായത്​ 2.96 ലക്ഷം​ രൂപ 
cancel
camera_alt?????????? ??????????????????? ???????? ??????????? ???????? ??????? ?????????? ??????

കുന്നംകുളം: പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും ലോക്കർ കണ്ടെത്തിയ കേസ്​ വഴിത്തിരിവിൽ. 2014 ഒക്ടോബർ 11ന് കൈപ്പറമ്പിൽനിന്ന്​ കാണാതായ ലോക്കറാണിതെന്ന്​ പൊലീസ്​ സ്​ഥിരീകരിച്ചു.

കൺസ്യൂമർ ഫെഡി​​​െൻറ നീതി സ്റ്റോറുകളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിൽ നിന്നാണ്​ ഇത്​ മോഷണം പോയത്​. മാനേജരുടെ ക്യാബിൻ പൊളിച്ചാണ്​ 2,96,000 രൂപ അടങ്ങിയ ലോക്കർ കവർന്നത്​. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് അന്വേഷണം വഴിമുട്ടുകയായിരുന്നു. 

ഇതിനിടെയാണ്​ ഞായറാഴ്ച പെലക്കാട്ടുപയ്യൂർ പൊറത്തൂർ തോമസി​​െൻറ പറമ്പിലെ കിണറ്റിൽനിന്ന് മണ്ണടുക്കുന്നതിനിടെ ലോക്കർ കണ്ടെത്തിയത്. കലക്​ഷൻ തുകയായ 1000 രൂപയുടെ 248 നോട്ടും 500 രൂപയുടെ 93 നോട്ടും 100 രൂപയുടെ 15 നോട്ടുകളുമാണ് നഷ്​ടപ്പെട്ടത്. മോഷ്ടിച്ച ലോക്കർ തുറക്കാൻ കഴിയാതെ വന്നതോടെ വഴിയിൽ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. 

പ്രതികളെ കണ്ടെത്തുന്നതിനായി കുന്നംകുളം അസി. പൊലീസ് കമ്മിഷണർ ടി.എസ്. സിനോജി​​െൻറ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപവത്​കരിച്ചു. കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, സി.പി.ഒമാരായ സുമേഷ്, മെൽവിൻ, വൈശാഖ്, അഭിലാഷ്, ഹരികൃഷ്ണൻ എന്നിവരാണ്​ അന്വേഷണ സംഘത്തിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulammalayalam newsThrissur Newslocker
News Summary - Locker disappeared six years ago
Next Story