ലോക്കപ്പിൽ സെൽഫിയെടുത്ത സംഭവം: പൊലീസുകാർക്കെതിരെ അന്വേഷണം
text_fieldsതൃശൂർ: ലോക്കപ്പിൽ പഴംപൊരി കടിച്ചുപിടിച്ച് പ്രതി സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സ്റ്റേഷനിൽ ജി.ഡി ചുമതലയുണ്ടായിരുന്ന നന്ദകുമാർ, സി.പി.ഒ ശിവരാജ്, വനിത സി.പി.ഒ ഷീജ എന്നിവർക്കെതിരെയാണ് കമീഷണർ രാഹുൽ ആർ. നായർ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതിയുടെ ഫോൺ പിടിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്നുപേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാവാണ് ലോക്കപ്പിൽ സെൽഫിയെടുത്തത്. ഇത് സുഹൃത്തിനെ വിളിച്ചുവരുത്തി കാണിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.