ലോക കേരളസഭ: രാഹുലിെൻറ കത്ത് ഉപയോഗിച്ചത് ദൗർഭാഗ്യകരം -കെ.സി വേണുഗോപാൽ
text_fieldsതൃശൂർ: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭിനന്ദിച്ചുകൊണ്ടുള്ള കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ കത്ത ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരായി ഉപയോഗിച്ചത് ദൗർഭാഗ്യകരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗ ോപാൽ. സംസ്ഥാന ഘടകത്തിെൻറ നിലപാടിനൊപ്പമാണ് ദേശീയ നേതൃത്വം നിൽക്കുന്നത്. വിഷയത്തിൽ കോൺഗ്രസിന് രണ് ട് നിലപാടില്ലെന്നും കെ.സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു.
രണ്ടാമത് ലോക കേരളസഭ നടത്തുന്നത് സംബന്ധിച്ച് മ ുഖ്യമന്ത്രി കേരളത്തിലെ എല്ലാ എം.പി മാർക്കും കത്തയച്ചിരുന്നു. വയനാട് എം.പിയായ രാഹുൽ ഗാന്ധിക്കും കത്ത് ലഭിച്ചിട്ടുണ്ട്. അതിന് മറുപടിയായി രാഹുൽ അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രസിദ്ധപ്പെടുത്തേണ്ട കാര്യമില്ല. ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ മര്യാദയെ വളച്ചൊടിച്ചത് ശരിയായില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷം ബഹിഷ്കരിച്ച രണ്ടാമത് ലോക കേരളസഭക്ക് ആശംസകളറിയിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരളസഭയെന്ന് രാഹുൽ കത്തിൽ കുറിച്ചിരുന്നു.
ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നും ധൂർത്താണെന്നും ആരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചിരിക്കുന്നത്.
രാഹുലിെൻറ മാന്യത മുഖ്യമന്ത്രി ചൂഷണംചെയ്തു –ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രശംസിച്ചത് ലോക കേരള സഭയെ അല്ല പ്രവാസികളെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുലിെൻറ മാന്യതയെ മുഖ്യമന്ത്രി ചൂഷണംചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രാഹുലിെൻറ സന്ദേശം ആയുധമാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കത്തിന് മാന്യമായി മറുപടി നൽകിയത് രാഹുലിെൻറ ഒൗന്നത്യമാണ്. അത് പരിഗണിക്കാതെ അദ്ദേഹത്തിെൻറ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ നടപടി പദവിക്ക് ചേർന്നതല്ല. രാഹുൽ കത്ത് അയച്ചശേഷമാണ് ബഹിഷ്കരണത്തിന് യു.ഡി.എഫ് തീരുമാനിച്ചത്. ലോക കേരളസഭ ധൂർത്തിെൻറ പര്യായമാണ്. ആദ്യ കേരളസഭയിൽ തങ്ങൾ പെങ്കടുത്തത് ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ അന്നത്തെ തീരുമാനങ്ങളൊന്നും നടപ്പായില്ലെന്ന് മാത്രമല്ല ബിസിനസ് തുടങ്ങാൻ ശ്രമിച്ച രണ്ട് പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടിയുംവന്നു. കുട്ടികള്‍ മണ്ണുതിന്ന് വിശപ്പടക്കുന്ന നാട്ടിലാണ് കോടികളുടെ മാമാങ്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.