ഇടതിൽ വനിതകൾ 20ൽ രണ്ട്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലായി എൽ.ഡി.എഫ് മത്സരിപ്പി ക്കുന്നത് രണ്ട് വനിതകളെ. 16 ൽ മത്സരിക്കുന്ന സി.പി.എമ്മിൽനിന്നാണ് രണ്ടു പേരും -കണ്ണൂ രിൽ പി.കെ. ശ്രീമതിയും പത്തനംതിട്ടയിൽ വീണ ജോർജും. നാല് സീറ്റിൽ മത്സരിക്കുന്ന സി.പി.െഎ വനിതകളെ പൂർണമായി തഴഞ്ഞു.
ശബരിമല യുവതി പ്രവേശനവും വനിതാമതിലും ഉയർത്തി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലരായശേഷം വനിതാ പ്രാതിനിധ്യം രണ്ടിൽ ഒതുക്കിയതിൽ വിമർശനമുയർന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിൽ ആരോപണവിധേയനായ നടനെ പിന്തുണക്കുകയും സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൺസ് കലക്ടീവ് ഇൻ സിനിമ സംഘടന നടിമാർക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇന്നസെൻറിനെ വീണ്ടും സ്ഥാനാർഥിയാക്കിയതും ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയവിഷയങ്ങൾ ചൂടുപിടിക്കുന്നതോടെ ഇൗ ആക്ഷേപങ്ങൾ പിന്നണിയിലേക്ക് പോകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി 2014ലാണ് ലോക്സഭയിലെത്തിയത്. കണ്ണൂർ ജില്ല പഞ്ചായത്തിെൻറ ആദ്യ പ്രസിഡൻറായിരുന്ന അവരുടെ രണ്ടാം അങ്കമാണിത്. ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് പ്രതീക്ഷയുള്ള പത്തനംതിട്ടയിൽ എം.എൽ.എ ആയ വീണ ജോർജിനെ നിർത്തുന്നത് വഴി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് സി.പി.എം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.