കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; സുരേഷ് ഗോപി, അനിൽ ആന്‍റണി, രാജീവ് ചന്ദ്രശേഖർ എന്നിവർ പട്ടികയിൽ
text_fieldsന്യൂഡൽഹി: കേരളത്തിലേത് അടക്കം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ - വി. മുരളീധരൻ, പത്തനംതിട്ട - അനിൽ കെ. ആന്‍റണി, ആലപ്പുഴ - ശോഭ സുരേന്ദ്രൻ, തൃശ്ശൂർ - സുരേഷ് ഗോപി, പാലക്കാട് - സി. കൃഷ്ണകുമാർ, മലപ്പുറം - ഡോ. അബ്ദുൽ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, കോഴിക്കോട് - എം.ടി. രമേശ്, വടകര - പ്രഫുൽ കൃഷ്ണൻ, കണ്ണൂർ - സി. രഘുനാഥ്, കാസർകോട് - എം.എൽ. അശ്വിനി എന്നിവരാണ് സ്ഥാനാർഥികൾ.
ബി.ജെ.പിയുടെ ആദ്യ പട്ടികയിലെ ഏക മുസ്ലിം സ്ഥാനാർഥിയായി മലപ്പുറത്ത് മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം ഇടം പിടിച്ചു. പത്തനംതിട്ടയിൽ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് സ്ഥാനാർഥി. ഈയിടെ ബി.ജെ.പിയിൽ ചേർന്ന പി.സി ജോർജിനെ വെട്ടിയാണ് അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം.
195 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഇന്ന് പുറത്തുവിട്ടത്. ഇതിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിറ്റിങ് സീറ്റായ യു.പിയിലെ വാരണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഇന്ന് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിറ്റിങ് സീറ്റായ യു.പിയിലെ വാരണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും.
195 സ്ഥാനാർഥി പട്ടികയിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ 47 സ്ഥാനാർഥികൾ യുവാക്കളാണ്. 28 പേർ വനിതകൾ, 27 പേർ പട്ടികജാതിക്കാർ, 18 പേർ പട്ടിക വർഗക്കാർ, 57 പേർ ഒ.ബി.സി/ പിന്നാക്ക വിഭാഗക്കാർ എന്നിങ്ങനെയാണ് ജാതി തിരിച്ചുള്ള കണക്കുകൾ.
രാജ്നാഥ് സിങ് -ലക്നോ, ജ്യോതിരാധിത്യ സിന്ധ്യ -ഗുണ, കിരൺ റിജിജു -അരുണാചൽ വെസ്റ്റ്, ബിഷ്നു പാദ റായ് -ആന്തമാൻ നിക്കോബാർ, താപിർ ഗാവോ -അരുചൽ ഈസ്റ്റ്, സർബാനന്ദ സോനാവാൾ -ദിബ്രുഗഡ്, മൻസൂഖ് മാണ്ഡവ്യ-പോർബന്തർ, സ്മൃതി ഇറാനി -അമേഠി എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുള്ളവർ.
ഡൽഹിയിലെ അഞ്ച് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മനോജ് തിവാരി നോർത്ത് ഈസ്റ്റ് ഡൽഹിയിലും അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെ മകൾ ബൻസൂരി സ്വരാജ് ന്യൂഡൽഹിയിലും ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.