Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്സഭാ തെരഞ്ഞെടുപ്പ്...

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽരേഖ തയാർ

text_fields
bookmark_border
cpm
cancel

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ്​ തോൽവിയിൽനിന്ന്​ തിരിച്ചുകയറാൻ സർക്കാറിന്‍റെ മുൻഗണനാ ക്രമത്തിനും പാർട്ടിയുടെ രാഷ്​ട്രീയ സമീപനത്തിലും തിരുത്തൽരേഖ തയാറാക്കി സി.പി.എം. തിങ്കളാഴ്ച സമാപിച്ച സംസ്ഥാന സമിതിയോഗം മാർഗരേഖക്ക്​ അംഗീകാരം നൽകി.

രണ്ടാം പിണറായി സർക്കാറിന്‍റെ മുൻഗണന ഇനി ജനസംഖ്യയിൽ 30 ശതമാനം വരുന്ന സാധാരണക്കാരുടെ പ്രശ്​നങ്ങൾക്ക്​ ആയിരിക്കണമെന്ന്​ രേഖ നിർദേശിക്കുന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ട്​ ബാങ്കായ​ ഈഴവ വിഭാഗത്തിൽനിന്നുള്ള ചോർച്ച തടയാൻ എസ്​.എൻ.ഡി.പിയിലെ ആർ.എസ്​.എസ്​ നുഴഞ്ഞുകയറ്റം ചെറുക്കണം. അതനുസരിച്ചുള്ള നിലപാട്​ സ്വീകരിക്കുമ്പോൾ ഭൂരിപക്ഷ വിഭാഗം അകലാതിരിക്കാൻ മുസ്​ലിം ലീഗിനോട്​ കഴിഞ്ഞ കുറച്ചുനാളായി സ്വീകരിച്ചുപോരുന്ന അയഞ്ഞ സമീപനത്തിൽ മാറ്റം വരുത്തണമെന്നും തിരുത്തൽരേഖ നിർദേശിക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ പോളിറ്റ്​ ബ്യൂറോ മുതൽ താഴെതട്ടിൽ വരെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ്​ സി.പി.എം തിരുത്തൽ നടപടികളിലേക്ക്​ കടക്കുന്നത്​. തോൽവിയുടെ മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്ന്​ ഏതാണ്ട്​ എല്ലാ കമ്മിറ്റികളിലും അഭിപ്രായമുയർന്നിരുന്നു​. ഇതനുസരിച്ചാണ്​ സർക്കാറിന്‍റെ പ്രവർത്തനത്തിന്​ മുൻഗണന നിശ്ചയിച്ചത്​.​

ക്ഷേമ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുന്നതിനുള്ള സമയക്രമം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ച കാര്യങ്ങൾ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ഉൾക്കൊണ്ടുള്ള തിരുത്തൽ നടപടിയുടെ ഭാഗമാണ്​. പ്രസ്തുത പ്രഖ്യാപനങ്ങൾ നടപ്പാക്കിത്തുടങ്ങുകയും അതിന്​ വലിയ പ്രചാരണം നൽകുകയും​ ചെയ്യുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയുമെന്നാണ്​ പാർട്ടി കണക്കുകൂട്ടുന്നത്​.

ഈഴവ വോട്ടുകളിൽ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നത്​ വലിയ രാഷ്ട്രീയ ഭീഷണിയായാണ്​ പാർട്ടി കാണുന്നത്​. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലി​യ തോതിൽ ഈഴവവോട്ടുകൾ ബി.ജെ.പിയിലേക്ക്​ ഒഴുകിയപ്പോൾ മലബാറിലെ പാർട്ടി ഗ്രാമങ്ങളിലും ഈ വിഭാഗത്തിന്‍റെ വോട്ട്​ ബി.ജെ.പിക്ക്​ കിട്ടി. എസ്​.എൻ.ഡി.പിയും ബി.ഡി.ജെ.എസും ശ്രീനാരായണ ദർശനങ്ങളെ കാവിവത്​കരിക്കുന്നത്​ തുറന്ന്​ എതിർക്കണമെന്ന്​ തിരുത്തൽ രേഖ നിർദേശിക്കുന്നു.

ക്രിസ്ത്യൻ വിഭാഗത്തിനുള്ള സമാന പ്രവർത്തനം നടത്തുന്ന കാസ പോലുള്ള സംഘടനകളോടും ഇതേ സമീപനം വേണം. ​മുസ്​ലിംലീഗിനെ ഇളക്കിമാറ്റി യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയെന്ന രാഷ്ട്രീയ സമീപനമാണ്​ കുറച്ചുകാലമായി സി.പി.എംസ്വീകരിച്ചുവരുന്നത്​. ഇനി അതുണ്ടാവില്ല. മുസ്​ലിം ലീഗിനുമേൽ മതരാഷ്ട്രവാദ ആക്ഷേപം ആവർത്തിച്ച്​ ഉന്നയിക്കുന്നതിലൂടെ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയ​തയെ ഒരുപോലെ എതിർക്കുന്നെന്ന നിലപാട്​ മുന്നോട്ടുവെക്കും.

ഹിന്ദുവർഗീയത തുറന്നെതിർക്കുമ്പോൾ ഭൂരിപക്ഷവോട്ടുകളിലുണ്ടായേക്കാവുന്ന അതൃപ്തി മുന്നിൽ കണ്ടുള്ള നീക്കമാണിത്​. അതേസമയംതന്നെ, ന്യൂനപക്ഷ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടുന്നത്​ മുസ്​ലിം പ്രീണനമായി ചിത്രീകരിക്കുന്നതിനോട്​ വിട്ടുവീഴ്ച വേണ്ടെന്നും അത്​ ആർ.എസ്​.എസ്​ ഭാഷ്യമാണെന്ന്​ സ്ഥാപിച്ചെടുക്കണമെന്നും തിരുത്തൽരേഖ എടുത്തുപറയുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi governmentLok Sabha Election 2024
News Summary - Lok Sabha election defeat
Next Story