ലോക്സഭ തെരഞ്ഞെടുപ്പ് ചെലവ് 352.66 കോടി
text_fieldsകൊച്ചി: കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിനുണ്ടായ ചെലവ് 352,66,44,181 രൂപ. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ഇലക്ഷൻ അക്കൗണ്ട്സ് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മണ്ഡലം തിരിച്ചുള്ള കണക്ക് അപേക്ഷയിൽ ചോദിച്ചിരുന്നെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പുകളുടെ ചെലവിനുള്ള തുക അനുവദിക്കുന്നത് ജില്ലകൾക്കാണെന്ന് മറുപടിയിൽ പറയുന്നു. വോട്ടർമാരുടെയും ജില്ലയുടെയും എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചെലവുകളിൽ വ്യത്യാസമുണ്ടായേക്കാം. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കുന്നത് കേന്ദ്രസർക്കാറാണ്. ഈ ചെലവ് സംസ്ഥാന സർക്കാർ ആദ്യം വഹിക്കുകയും പിന്നീട് അക്കൗണ്ടൻറ് ജനറലിൽനിന്ന് ലഭിക്കുന്ന ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറിന് തുക റീഇമ്പേഴ്സ്മെന്റ് ചെയ്ത് നൽകുകയുമാണ് ചെയ്യുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി കേന്ദ്ര സർക്കാർ 45 കോടി താൽക്കാലികമായി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.