പ്രിയങ്ക 20ന് കേരളത്തിൽ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരാണ് പ്രചാരണത്തിനെത്തുക.
20ന് പ്രിയങ്ക ഗാന്ധി ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. 24ന് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചാരണത്തിനെത്തും. 21ന് പി. ചിദംബരം തിരുവനന്തപുരത്തെത്തും. 22ന് രാഹുൽ ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.