Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം:...

തിരുവനന്തപുരം: വിയർത്തും വെള്ളം കുടിച്ചും യു.ഡി.എഫ്​ നേരിയ പച്ചപ്പിൽ

text_fields
bookmark_border
തിരുവനന്തപുരം: വിയർത്തും വെള്ളം കുടിച്ചും യു.ഡി.എഫ്​ നേരിയ പച്ചപ്പിൽ
cancel
camera_alt

ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ

അവസാന ലാപ്പിൽ അടിയൊഴുക്കും സാമുദായികവോട്ടും നിർണായകമാകുന്ന തിരുവനന്തപുരത്ത്​ വിയർത്തും വെള്ളം കുടിച്ചും നേരിയ പച്ചപ്പിൽ യു.ഡി.എഫ്​. ശശി തരൂരി​നെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ നിരവധിയാണെങ്കിലും മണ്ഡലത്തിൽ അവസാന ഘട്ടത്തിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യമാണ്​ ഇത്തര​മൊരു നേരിയ ആനുകൂല്യത്തിന്​ വഴിയൊരുക്കുന്നത്​.

ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ നിലപാടും സമുദായ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറുകയാണ്​. സിറ്റിങ് എം.പി എന്ന നിലയിൽ തരൂരിനെതിരെ നാലു​ ഭാഗത്തു​നിന്നും ചോദ്യങ്ങളുയരുമ്പോഴും ‘ത​​ന്‍റേതല്ലാത്ത കാരണങ്ങൾ’ കൂടി മണ്ഡലക്കാറ്റ്​ വലതു​ചേരുന്നതിന്​ ഇടമൊരുക്കുന്നുണ്ട്​.

നായർ, നാടാർ, ലത്തീൻ, മുസ്​ലിം വോട്ടുകളാണ്​ മണ്ഡലത്തിന്‍റെ നിർണായക സമുദായസാന്നിധ്യങ്ങൾ. 2019ലേ​തുപോലെ അടിയുറച്ച രാഷ്ട്രീയവോട്ടുകൾക്ക്​ പുറമേയുള്ള നായർ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമിടയിൽ വീതം വെക്കാനാണ്​ സാധ്യത. നാടാർ വോട്ടുകൾ നല്ലൊരു വിഹിതം തരൂർ പ്രതീക്ഷിക്കുന്നുണ്ട്​. ഇതേ വോട്ടുകളിൽ ബി.ജെ.പിയും കണ്ണുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക്​​ നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച്​ തെരഞ്ഞെടുപ്പ്​ കാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്ത​ു​വന്നിരുന്നു. വിഴിഞ്ഞം സമരം തീർത്ത മുറിവ്​ ഉണങ്ങിയിട്ടില്ലെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയുള്ള രാഷ്​​ട്രീയ തീരുമാനം തങ്ങളെ തുണക്കുമെന്ന്​ കോൺഗ്രസ്​ കരുതുന്നു. കേന്ദ്രത്തിലെ ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇക്കാര്യത്തിലൂന്നിയാകും കഴിഞ്ഞവട്ടത്തെപ്പോലെ മുസ്​ലിം വോട്ടി​ന്‍റെയും കേ​ന്ദ്രീകരണം. അതേസമയം, സഭ എതിർ നിലപാട്​ സ്വീകരിക്കുമ്പോഴും തീരദേശത്തെയടക്കം വോട്ടുസ്വന്തമാക്കുന്നതിന്​ ബി.ജെ.പി കിണഞ്ഞ്​ പരിശ്രമിക്കുന്നുണ്ട്​. ഇതിൽ കാര്യമായ ഗുണം കിട്ടുമെന്നാണ്​ അവരുടെ ​പ്രതീക്ഷ. കാലാകാലങ്ങളിൽ തരൂരിനെ പിന്തുണക്കുന്നതാണ്​ തീരദേശ വോട്ടുബാങ്ക്​.

കഴിഞ്ഞവട്ടം ബി.ജെ.പി അണികൾക്ക്​ ഏറെ വൈകാരിക ബന്ധമുള്ള കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്​. എന്നാൽ, തരൂരിനെ പോലൊരാളെ എതിരിടാൻ മാത്രമുള്ള ശേഷിയുണ്ടായിരുന്നില്ല. ഇക്കുറി തരൂരിനെ നേരിടാൻ ​പ്രാപ്തനായ സ്ഥാനാർഥിയെ കണ്ടെത്തിയെങ്കിലും അണികൾക്ക്​ കുമ്മനത്തോളം വൈകാരിക ബന്ധമുണ്ടോ എന്നത്​ സംശയം. ഇതിനെല്ലാം പുറമേ, 15 ശതമാനത്തോളം ​ഫ്ലോട്ടിങ്​ വോട്ട്​ മണ്ഡലത്തിലുണ്ട്​. ഇതിൽ ഭൂരിഭാഗവും സെക്കുലർ വോട്ടുകളാണ്​. മുൻകാലങ്ങളിലെല്ലാം വിജയസാധ്യതയുള്ള ചേരിക്കാണ്​ ഈ വോട്ടുലഭിച്ചിരുന്നത്​. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിൽ ആളും സാന്നിധ്യവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പങ്കാളിത്തവും ജനകീയതയുംകൊണ്ട്​ മുന്നിലുണ്ടായിരുന്നത്​ പന്ന്യൻ രവീന്ദ്രനായിരുന്നു. അതേസമയം, മത്സരം അവസാന ലാപ്പിലേക്ക്​ കടന്നതോടെ മത്സരം യു.ഡി.എഫും ബി.ജെ.പിയും എന്നനിലയിലേക്ക്​ ചിത്രം മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Voto Finish
News Summary - Lok Sabha Elections 2024 constituency trend Thiruvananthapuram
Next Story