കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.
അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.
Live Updates
- 4 Jun 2024 10:41 AM IST
ജയിലിൽ കിടന്ന് മത്സരിച്ച വാരിയേഴ്സ് പഞ്ചാബ് ദെ തലവൻ അമൃത് പാൽ സിങ് ലീഡ് ഉയർത്തി
ജയിലിൽ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയും വാരിയേഴ്സ് പഞ്ചാബ് ദെ തലവനുമായ അമൃത് പാൽ സിങ് 45,424 വോട്ടിന് ലീഡ് ചെയ്യുന്നു
- 4 Jun 2024 10:35 AM IST
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് ഉയർത്തി - വോട്ടുനില
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് ഉയർത്തി - വോട്ടുനില
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 52661
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-1289
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 337
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 30762
5. പി.ഒ. പീറ്റർ- സമാജ്വാദി ജനപരിഷത്ത്- 275
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്- കേരള കോൺഗ്രസ്- 65481
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 237
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-180
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-246
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-74
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-130
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-87
13. എം.എം. സ്കറിയ-സ്വതന്ത്രൻ-186
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-125
15. നോട്ട - 2306
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.