ലോകസഭാ തെരഞ്ഞെടുപ്പ്; തൃശൂർ ജില്ലയിൽ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷാ തീയതി നീട്ടി
text_fieldsതിരുവനന്തപുരം : ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് (പി.ബി) അപേക്ഷ നൽകുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകൾ ഇന്നും നാളെയും (ഏപ്രില്‍ 10, 11) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളില്‍ തയാറാക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ നല്‍കാം.
സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിന് പുറത്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ഫോം 12 ല്‍ അപേക്ഷിക്കേണ്ടത്. പോസ്റ്റിങ് ഓര്‍ഡര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് തെല്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍, നിയമസഭാ മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം, കേന്ദ്രം എന്നിവ
ചേലക്കര- ആലത്തൂര്‍- ചെറുത്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , കുന്നംകുളം- ആലത്തൂര്‍- കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍, ഗുരുവായൂര്‍- തൃശൂര്‍- ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണലൂര്‍- തൃശൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടക്കാഞ്ചേരി- ആലത്തൂര്‍- തൃശൂര്‍ ടൗണ്‍ ഹാള്‍, ഒല്ലൂര്‍- തൃശൂര്‍- തൃശൂര്‍ ടൗണ്‍ ഹാള്‍, തൃശൂര്‍- തൃശൂര്‍- ഗവ. എന്‍ജിനീയറിങ് കോളജ്, നാട്ടിക- തൃശൂര്‍- സെന്റ് തോമസ് കോളജ്, കൈപ്പമംഗലം- ചാലക്കുടി- കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ്, ഇരിഞ്ഞാലക്കുട- തൃശൂര്‍- ക്രൈസ്റ്റ് കോളജ്, പുതുക്കാട്- തൃശൂര്‍- ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളജ്, ചാലക്കുടി- ചാലക്കുടി- ചാലക്കുടി സേക്രഡ് ഹാര്‍ട്ട് വുമണ്‍സ് കോളജ്, കൊടുങ്ങല്ലൂര്‍- ചാലക്കുടി- കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവ. കോളജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.