Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കര’യിൽ ​തീപാറും പോര്​

‘കര’യിൽ ​തീപാറും പോര്​

text_fields
bookmark_border
കൊടിക്കുന്നിൽ സുരേഷ്​, അഡ്വ. സി.എ. അരുൺകുമാർ
cancel
camera_alt

കൊടിക്കുന്നിൽ സുരേഷ്​, അഡ്വ. സി.എ. അരുൺകുമാർ

ആലപ്പുഴ: സംസ്ഥാനത്തെ ‘ഗ്ലാമർ’ മണ്ഡലത്തിന്‍റെ പോരാട്ടപ്പട്ടികയിലേക്ക്​ മാവേലിക്കര എത്തിയിട്ടില്ലെങ്കിലും ‘രാഷ്​ട്രീയചൂട്​’ അതുക്കും​ മേലെയാണ്​. മൂന്ന്​ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളെപ്പോലും സ്വാധീനിക്കുന്ന രീതിയിൽ സാമുദായിക സംഘടനകൾ പ്രബലമാണ്​.

എൻ.എസ്​.എസിനും എസ്​.എൻ.ഡി.പിക്കും കെ.പി.എം.എസിനും ക്രൈസ്തവ സംഘടനകൾക്കും വേരോട്ടമുള്ള മണ്ണിൽ പരിചയസമ്പത്തും യുവത്വവും തമ്മിൽ മത്സരിക്കുമ്പോൾ പോരാട്ടം തീപാറുകയാണ്​​. ജാതിസമവാക്യങ്ങൾ തീർക്കുന്ന ‘വേലി’ക്കെട്ടിൽ രൂപപ്പെടുന്ന അടിയൊഴുക്കുകളാണ്​​ വിധി നിർണയിക്കുക.

ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളുടെ സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം ഇഴചേരുന്ന മണ്ഡലത്തിലെ പരിചയസമ്പത്തിലൂടെ തുടർച്ചയായ വിജയ​ക്കൊടി പാറിക്കാമെന്ന പ്രതീക്ഷയിലാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്​. യുവാവ്​ എന്ന നിലയിൽ കിട്ടിയ മുൻതൂക്കത്തിലൂടെ അട്ടിമറിവിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്​ ഇടതുസ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാർ.

2016ൽ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ച ബൈജു കലാശാല​ ബി.ഡി.ജെ.എസിനായി പോരിനിറങ്ങു​​മ്പോൾ വോട്ടുവിഹിതം ഉയർത്താനാകുമെന്നാണ്​ എൻ.ഡി.എ കണക്കുകൂട്ടൽ.

മാവേലിക്കരയുടെ മാറ്റത്തിന്​ യുവത്വം ഉയർത്തിപ്പിടിച്ചാണ്​ എൽ.ഡി.എഫ്​ പ്രചാരണം. യുവവോട്ടർമാരിലേക്ക്​ ഈ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും താഴേത്തട്ടിലേക്ക്​​ പ്രതിഫലിക്കാനായിട്ടില്ല. പ്രചാരണത്തിൽ നാലുമന്ത്രിമാരുടെ സാന്നിധ്യവും ഘടകക്ഷികളുടെ സ്വാധീനവും ഉപയോഗപ്പെടുത്തി സി.പി.എമ്മാണ്​ പടനയിക്കുന്നത്​.

സംസ്ഥാന സർക്കാറിന്‍റെ ഭരണവിരുദ്ധത പ്രകടമായ മണ്ഡലത്തിൽ വിജയ​‘​​ക്കൊടി’ ഇത്തവണയും കൊടിക്കുന്നിൽ പാറിക്കുമെന്നാണ്​ യു.ഡി.എഫ്​ കണക്കുകൂട്ടൽ. അതിൽ ​​പ്രധാനം കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നമാണ്​. സംഭരണം പൂർത്തിയാക്കിയിട്ടും നെല്ലുവില യഥാസമയം കിട്ടാത്തതിൽ കർഷകർ നിരാശയിലാണ്​.

കാടിറങ്ങുന്ന വന്യമൃഗ ശല്യം മുതൽ കിഴക്കൻ മേഖലയിൽ റബറിന്‍റെയും തേങ്ങയുടെയും വിലയിടിവും കൊല്ലം ജില്ലയിൽ കശുവണ്ടി​ത്തൊഴിലാളികളുടെ പ്രശ്നങ്ങൾവരെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്​. എൻ.എസ്​.എസ്​ അടക്കമുള്ള സമുദായ സംഘടനകളുമായുള്ള അടുപ്പവും മണ്ഡലക്കാർക്ക് മുഴുവൻ അറിയാമെന്നതുമാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ മെച്ചം.

സംവരണ മണ്ഡലത്തിൽ ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്​. 2019ൽ ആളിക്കത്തിയ ശബരിമല വിഷയം ഇന്ന്​ ചിത്രത്തിലില്ല. അന്ന്​ രാഷ്ട്രീയത്തിനപ്പുറം വികാരപരമായി നാമജപഘോഷയാത്രകളി​ൽ പ​ങ്കെടുത്തവരുടെ രാഷ്ട്രീയക്കൂറിലും നിലപാടുകളിലും പ്രകടമായ മാറ്റമുണ്ട്.

അതിനാൽ ഹിന്ദു വോട്ടർമാരുടെ ഏകീകരണമില്ല. കേരള കോൺഗ്രസ്-എം​ ഇടതുമുന്നണിയിലേക്ക്​ ചേക്കേറിയതിനുശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്​. അതിനൊപ്പം കെ.ബി. ഗണേഷ് കുമാറിന്‍റെ മ​​ന്ത്രിസ്ഥാനത്തിലൂടെ പത്തനാപുരം അടക്കമുള്ള ചില മണ്ഡലങ്ങളിൽ എൻ.എസ്​.എസ്​ വോട്ടുകളും പ്രതീക്ഷിക്കുന്നു. ബി.ജെ.പിയിലെ നായർവോട്ടുകൾ ഇക്കുറി ബി.ഡി.ജെ.എസ്​ പെട്ടിയിൽ വീഴില്ലെന്ന്​ വിലയിരുത്തപ്പെടുന്നുണ്ട്​.

ഈഴവ-മുസ്​ലിം-ദലിത്​ വോട്ടുകളിലും ​വിള്ളൽവീഴും. ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ജനപ്രതിനിധികളാണ്. അതിനാൽ നിയമസഭ തെര​ഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണ ലോക്​സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നാണ്​ എൽ.ഡി.എഫ്​ പ്രതീക്ഷ. വികസന വാഗ്ദാനങ്ങളിൽ പലതും പൂര്‍ണമായി നടപ്പാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala politicsMavelikkaraLok Sabha Elections 2024Kerala News
News Summary - lok sabha elections-mavelikkara constituency
Next Story