മൂന്നാം സീറ്റ് വേണമെന്നത് തന്നെയാണ് ലീഗിന്റെ ആവശ്യം -കുഞ്ഞാലിക്കുട്ടി
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നത് ലീഗിന്റെ ആവശ്യമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് നടക്കുന്ന ഗൗരവമായ ചർച്ച ഉടൻ പൂർത്തിയാകും. തീരുമാനം ഉടൻ അറിയിക്കുമെന്നും ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഏത് സീറ്റിലാണ് ആവശ്യം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകാൻ കുഞ്ഞാലിക്കുട്ടി തയാറായില്ല. എല്ലായിടത്തും സ്വാധീനമുണ്ട്. മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലാണ് ചർച്ച. ഏത് സീറ്റ് എന്നതിൽ അല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
തമിഴ്നാട്ടിൽ സീറ്റ് സംബന്ധിച്ച് ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയുമായി ചർച്ച നടക്കുന്നുണ്ടെന്ന് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ വ്യക്തമാക്കി. പാർലമെന്റിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിന്റെ ശബ്ദമായി മാറാൻ പാർട്ടിയുടെ അംഗങ്ങൾക്കായിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.