ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് സമാപനം
text_fieldsതിരുവനന്തപുരം: പ്രവാസികളുടെ സഹായത്തോടെ സംസ്ഥാനത്തിെൻറ സമഗ്രവികസനം നടപ്പാക്കുന്നതിനായി സംഘടിപ്പിച്ച ലോക കേരള സഭ ഇന്ന് സമാപിക്കും. വിവിധ വിഷയങ്ങളിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി നൽകും. വരും നാളുകളിൽ സംസ്ഥാനത്തെ വിവിധ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് പ്രവാസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നിക്ഷേപ വിനിയോഗത്തിനായി ഭാവനാപരമായ പദ്ധതികള്‍ ഉണ്ടാക്കുമെന്ന ഉറപ്പാണ് ലോക കേരള സഭയുടെ ആദ്യ ദിനം പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്മാറണമെന്നാണ് പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന ഒരാവശ്യം. തിരിച്ചെത്തിയ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍, കുടംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍, സമഗ്ര പുനരധിവാസ പദ്ധതി അടക്കമുള്ള ആവശ്യങ്ങളും ഉണ്ടായി.
ചര്‍ച്ചകള്‍ ക്രോഡീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രഥമ ലോക കേരള സഭ ഇന്ന് അവസാനിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.