ലോകായുക്ത നിയമ ഭേദഗതി ബിൽ: രാഷ്ട്രപതിയുടെ തീരുമാനം ദൗർഭാഗ്യകരം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതോടുകൂടി ലോകായുക്ത നിയമംതന്നെ ഇല്ലാതായിരിക്കുകയാണ്. സെക്ഷൻ 14ൽ വരുത്തിയിരിക്കുന്ന ഭേദഗതി സംസ്ഥാനത്തെ അഴിമതി നിരോധന നിയമത്തെ കശാപ്പുചെയ്യുന്ന ഒന്നായിട്ട് മാത്രമേ കാണാൻ കഴിയൂ. ലോകായുക്ത തീരുമാനമെടുത്തുകഴിഞ്ഞാൽ അതിന്റെ അപ്പീലിന് ഹൈകോടതിയിലോ സുപ്രീംകോടതിയിലോ വേണം പോകാൻ.
ഇവിടെ സംഭവിച്ചിരിക്കുന്നത് മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കുമേലുള്ള അപ്പലേറ്റ് അതോറിറ്റി നിയമസഭയുമായി മാറുന്നത് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.