ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കുന്നത് ചരിത്രത്തിൽ ആദ്യം, കുറ്റബോധം കൊണ്ടാണെന്ന് പരാതിക്കാരൻ
text_fieldsകോഴിക്കോട്: ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കിയത് ചരിത്രത്തിൽ ആദ്യമാണെന്നും കുറ്റബോധം കൊണ്ടെന്നും പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു. വിധിന്യായത്തിലൂടെയാവണം ന്യായാധിപൻമാർ സംവദിക്കേണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസിലെ വിധിയും അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായും ബന്ധപ്പെട്ടാണ് ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കിയത്. ആദ്യമായാണ് ലോകായുക്ത ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.
ലോകായുക്തയും ഉപലോകായുക്തയുമാണ് ഇഫ്താറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ പറയുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. മാത്രമല്ല, കേസ് പരിഗണിക്കുന്ന സമയം പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നുള്ള കുപ്രചരണം ഉണ്ടായിരുന്നെന്നും അത് പരാതിക്കാരനെ വിളിച്ചതല്ല, ആശയം വിശദമാക്കാൻ പറഞ്ഞ ഒരു ഉദാഹരണം മാത്രമാണെന്നുമാണ് ലോകായുക്തയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.