ജലീലിനെതിരായ ബന്ധുനിയമന വിവാദം: സർക്കാറിന് ലോകായുക്ത നോട്ടീസ്
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തിൽ സംസ്ഥാ ന സർക്കാറിന് ലോകായുക്ത നോട്ടീസ്. ഹരജി ഫയലിൽ സ്വീകരിക്കും മുമ്പുള്ള പ്രാഥമികാന്വേ ഷണത്തിെൻറ ഭാഗമായാണ് നോട്ടീസ്. അടുത്തമാസം 30 ന് സർക്കാർ വിശദീകരണം നൽകണമെന്നും ലോകായുക്ത ഉത്തരവ് നൽകി. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ ഹരജിയിലാണ് ഉത്തരവ്.
സംസ്ഥാന സർക്കാർ, മന്ത്രി കെ.ടി. ജലീൽ, എ.പി. അബ്ദുൽ വഹാബ്, എ. അക്ബർ, കെ.ടി. അദീബ് എന്നിവരാണ് എതിർകക്ഷികൾ. മന്ത്രി അടക്കമുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂനപക്ഷ വികസന കോർപറേഷനിൽ കെ.ടി. ജലീലിെൻറ അടുത്ത ബന്ധു അദീബിനെ നിയമിച്ചെന്നാണ് പരാതി.
ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആണ് മന്ത്രിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.