Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്ത ഓർഡിനൻസ്;​...

ലോകായുക്ത ഓർഡിനൻസ്;​ തർക്കം നീളും

text_fields
bookmark_border
Pinarayi and Kanam 7222
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ഒ​പ്പു​​വെ​ച്ചെ​ങ്കി​ലും ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക്​ അ​വ​സാ​ന​മി​ല്ല. ഇ​ട​തു​മു​ന്ന​ണി​യി​ൽ സി.​പി.​ഐ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ഓ​ർ​ഡി​ന​ൻ​സ്​ ബി​ല്ലാ​യി നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്നാ​ലും പു​തു​ക്കാ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നാ​ലും സി.​പി.​ഐ നി​ല​പാ​ട്​ ഇ​ട​തു​മു​ന്ന​ണി​യി​ൽ സു​പ്ര​ധാ​ന​മാ​കും. സി.​പി.​ഐ​യു​മാ​യി പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​നാ​കും മു​ന്ന​ണി​നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന.

ഓ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ജു​ഡീ​ഷ്യ​റി​യു​ടെ അ​ധി​കാ​രം എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക്​ മാ​റു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ചി​ല നി​യ​മ​വി​ദ​ഗ്​​ധ​ർ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ങ്കി​ൽ അ​ത്​ പ​രി​ശോ​ധി​ക്കേ​ണ്ട​ത്​ കോ​ട​തി​യാ​ണെ​ന്ന വാ​ദ​മാ​ണ്​ അ​വ​ർ ഉ​യ​ർ​ത്തു​ന്ന​ത്. വി​വാ​ദം ത​ങ്ങ​ൾ​ക്ക്​ രാ​ഷ്ട്രീ​യ​നേ​ട്ട​മാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ യു.​ഡി.​എ​ഫ്. സി.​പി.​ഐ​യു​ടെ വി​യോ​ജി​പ്പ്​ കൂ​ടി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കും അ​വ​രു​ടെ ശ്ര​മം.

പ്ര​തി​പ​ക്ഷം ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം ഗ​വ​ർ​ണ​ർ ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി​ക്കാ​യി ഭേ​ദ​ഗ​തി രാ​ഷ്​​ട്ര​പ​തി​ക്ക്​ അ​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഗ​വ​ർ​ണ​ർ ത​ള്ളി.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നും എ​തി​രാ​യ പ​രാ​തി​ക​ൾ ലോ​കാ​യു​ക്ത​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് നി​യ​മ​ഭേ​ദ​ഗ​തി​ക്ക്​ സ​ർ​ക്കാ​ർ നീ​ങ്ങി​യ​ത്. ഇ​തി​ൽ മ​ന്ത്രി ബി​ന്ദു​വി​നെ​തി​രാ​യ പ​രാ​തി ലോ​കാ​യു​ക്ത ത​ള്ളി​യി​രു​ന്നു. ദു​രി​താ​ശ്വാ​സ ഫ​ണ്ട്​ വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ഫെ​ബ്രു​വ​രി 11ന്​ ​പ​രി​ഗ​ണി​ക്കും.

ഏ​തെ​ങ്കി​ലും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ലോ​കാ​യു​ക്ത വി​ധി​യു​ണ്ടാ​യാ​ൽ മ​ന്ത്രി​മാ​ർ രാ​ജി​വെ​ക്ക​ണ​മാ​യി​രു​ന്നു. നി​യ​മ​ഭേ​ദ​ഗ​തി പ്ര​കാ​രം അ​ങ്ങ​നെ വേ​ണ്ട​തി​ല്ല. ഇ​തോ​ടെ ഫ​ല​ത്തി​ൽ ലോ​കാ​യു​ക്ത​യു​ടെ ശ​ക്തി​യി​ല്ലാ​താ​കു​മെ​ന്നാ​ണ്​ ആ​ക്ഷേ​പം.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ കെ.​ടി. ജ​ലീ​ലി​ന് മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്ന​ത് ലോ​കാ​യു​ക്ത വി​ധി​യെ തു​ട​ർ​ന്നാ​ണ്. സ​മാ​ന സാ​ഹ​ച​ര്യം ഇ​നി​യു​ണ്ടാ​യാ​ൽ ഹി​യ​റി​ങ്​ ന​ട​ത്തി വി​ധി സ്വീ​ക​രി​ക്കാ​നും ത​ള്ളാ​നും സാ​ധി​ക്കും. അ​ഴി​മ​തി തെ​ളി​ഞ്ഞാ​ലും സ​ർ​ക്കാ​റി​ന്‍റെ താ​ൽ​പ​ര്യം അ​നു​സ​രി​ച്ച് മാ​ത്ര​മേ വി​ധി ന​ട​പ്പാ​ക്കാ​നാ​കൂ​വെ​ന്ന​താ​ണ് ഭേ​ദ​ഗ​തി​യു​ടെ ആ​ത്യ​ന്തി​ക ഫ​ലം.

ഗ​വ​ർ​ണ​ർ​ക്ക്​ ബോ​ധ്യ​മാ​യെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം സി.​പി.​ഐ​ക്ക്​ ബോ​ധ്യ​മാ​യി​ല്ലെ​ന്നാ​ണ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

നി​യ​മം ​കൊ​ണ്ടു​വ​ന്ന ഇ​ട​തു​മു​ന്ന​ണി​യാ​ണ്​ അ​തി​ലെ ചി​ല വ​കു​പ്പു​ക​ൾ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന്​ ആ​രോ​പി​ച്ച്​ മാ​റ്റി​യെ​ഴു​തു​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lokayukta ordinance
News Summary - Lokayukta ordinance; Controversy continues
Next Story