ലോകായുക്ത ഓർഡിനൻസ്: രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് പുറത്തിറക്കുന്നതിന് മുമ്പ് വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ ലോകായുക്ത നിയമത്തിലെ ഭേദഗതി ബില്ലായി കൊണ്ടു വരാമായിരുന്നുവെന്നും കാനം പറഞ്ഞു.
ലോകായുക്ത ഓർഡിനൻസിൽ ഇടതുമുന്നണിയിൽ ഭിന്നതയുണ്ടെന്നതിെൻറ സൂചനകളാണ് കാനം രാജേന്ദ്രെൻറ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്. അതേസമയം, സി.പി.ഐ എം.എൽ.എയും റവന്യു മന്ത്രിയുമായ കെ.രാജൻ ഓർഡിനൻസിനെ പിന്തുണച്ച് രംഗത്തെത്തിയെന്നത് ശ്രദ്ധേയാണ്.
കഴിഞ്ഞ ദിവസം ലോകായുക്തയെ അപ്രസക്തമാക്കുന്ന നിയമ നിർമാണത്തിനുള്ള നടപടികൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. ലോകായുക്തയുടെ വിധികൾ സർക്കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ് പുതിയ നിയമ നിർമാണം നടത്തുന്നത്. ലോകായുക്ത നിയമനത്തിന് മുൻ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ജഡ്ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ഭേദഗതിയും വരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.