Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്ത ഓർഡിനൻസ്​...

ലോകായുക്ത ഓർഡിനൻസ്​ ഇറങ്ങിയില്ല; സഭ സമ്മേളനത്തിൽ തീരുമാനം നീട്ടി മന്ത്രിസഭ

text_fields
bookmark_border
ലോകായുക്ത ഓർഡിനൻസ്​ ഇറങ്ങിയില്ല; സഭ സമ്മേളനത്തിൽ തീരുമാനം നീട്ടി മന്ത്രിസഭ
cancel

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കുന്നതിൽ മന്ത്രിസഭ യോഗം തീരുമാനമെടുത്തില്ല. ഓർഡിനൻസിന്​ അംഗീകാരം കിട്ടാതെ നിയമസഭ വിളിക്കുന്നതിലെ നിയമപ്രശ്നങ്ങൾ പരിഗണിച്ചാണിത്​. സഭ വിളിച്ചുകഴിഞ്ഞാൽ ഓർഡിനൻസ്​ ഇറക്കാനാകില്ല.

ഫെബ്രുവരി 18 മുതൽ ബജറ്റ്​ സമ്മേളനം വിളിക്കാനാണ്​ സർക്കാർ ആലോചിച്ചിരുന്നത്​. ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭ ചേരാനും മാർച്ചിൽ ബജറ്റ്​ അവതരിപ്പിക്കാനുമായിരുന്നു പരിപാടി. സി.പി.എം സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ്​ എന്നിവകൂടി പരിഗണിച്ചാണ്​ സഭ സമ്മേളന തീയതികൾ ആലോചിച്ചത്​. ബജറ്റ്​ ഇക്കുറി സാമ്പത്തിക വർഷത്തിന്​ മുമ്പേ സമ്പൂർണമായി പാസാക്കില്ല. വോട്ട്​ ഓൺ അക്കൗണ്ട്​ പാസാക്കി പിരിഞ്ഞശേഷം പിന്നീട്​ സഭ ചേർന്ന്​ വകുപ്പ്​ തിരിച്ച്​ ചർച്ച ചെയ്ത്​ പാസാക്കാനാണ്​ ആലോചിച്ചത്​. ഓർഡിനൻസിൽ ഗവർണർ അനുകൂല തീരുമാനമെടുക്കുമെന്നാണ്​ സർക്കാർ പ്രതീക്ഷിക്കുന്നത്​.

രണ്ട്​ ദിവസത്തിനകം ഇതുണ്ടാകുമെന്ന്​ കരുതുന്നു. ഗവർണർ ആവശ്യപ്പെട്ട വിവരങ്ങളിൽ വിശദ മറുപടി കഴിഞ്ഞ ദിവസം സർക്കാർ നൽകിയിരുന്നു. ഞായറാഴ്ച പുലർച്ച ദുബൈയിൽനിന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തും. അതിന്​ മുമ്പ്​ ഗവർണർ ഓർഡിനൻസ്​ അംഗീകരിച്ചാൽ തിങ്കളാഴ്ച തന്നെ മന്ത്രിസഭ ചേർന്ന്​ നിയമസഭ വിളിക്കാൻ ശിപാർശ നൽകും. ഗവർണർ ഒപ്പിടാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ വീണ്ടും തിരിച്ചയക്കുകയോ നിയമസഭയിൽ ബില്ലായി കൊണ്ടുവരികയോ വേണ്ടിവരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly sessionLokayukthacabine
News Summary - Lokayukta ordinance not signed; Cabinet extends decision on Assembly session
Next Story