ബെഹ്റയുടെ സർട്ടിഫിക്കറ്റ്
text_fieldsസംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 2017ല്‍ പത്തനംതിട്ടയില്‍ നടന്ന പൊലീസ് അസോ. സമ്മേളനത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. ഡി.ജി.പി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പരാതികളില്‍ 80 ശതമാനവും പൊലീസ് ഉദ്യോഗസ്ഥരുടെ പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ചാണ് എന്നതായിരുന്നു അത്. പരോക്ഷമായാണെങ്കിലും കേരള പൊലീസിന് സ്വന്തം മേധാവി നല്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റായി അത്.
സമീപകാലങ്ങളിലായി പൊലീസ് സര്‍വിസില്‍ പ്രവേശിക്കുന്നവരിേലറെയും ബിരുദാനന്തര ബിരുദധാരികളും പ്രഫഷനലുകളും നിയമ ബിരുദധാരികളുമൊക്കെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുേമ്പാള്‍ തന്നെയാണ് പൊലീസിെൻറ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നത്.കസ്റ്റഡി മരണങ്ങളുടെ എണ്ണം കുറഞ്ഞെന്നും മൂന്നാംമുറപോലുള്ള പ്രാകൃത നടപടി ഇല്ലാതായെന്നും അധികൃതര്‍ കണക്കുനിരത്തി സ്ഥാപിക്കുമെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 പേര് പൊലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചു.
അധികാര ലോബിയുമായി ആഴത്തിലുള്ള അവിശുദ്ധ ബന്ധം കേരള പൊലീസിനുണ്ട്. ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍ തുടങ്ങി പുതുതലമുറ ബാങ്കുകളും ന്യൂജനറേഷന് ഗുണ്ടകളുംവരെ എത്തിനില്‍ക്കുന്ന വന്‍ ലോബി പൊലീസിനെ സ്വാധീനിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ സ്വാധീനത്തിന് വഴങ്ങുേമ്പാഴാണ് സാധാരണക്കാര്‍ ഇരകളാക്കപ്പെടുന്നതും സമ്പന്നരും സ്വാധീനമുള്ളവരും നിഷ്പ്രയാസം വഴുതിപ്പോകുന്നതും. എഫ്.െഎ.ആര് രജിസ്റ്റര്‍ ചെയ്യാന്‍വേണ്ടി മാത്രം 15 ലക്ഷം രൂപ ഒരുവര്‍ഷം കൈക്കൂലിയായി പൊലീസ് കൈപ്പറ്റുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ േജക്കബ് തോമസാണ്.
ഇടിച്ച്
പറയിപ്പിക്കും
മര്‍ദിച്ചു കുറ്റം സമ്മതിപ്പിക്കുക എന്ന കാലഹരണപ്പെട്ട മാര്‍ഗമാണ് സംസ്ഥാന പൊലീസ് ഇപ്പോഴും അവലംബിക്കുന്നത്. മര്‍ദനം തന്നെ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, കുറ്റം തെളിയിക്കാന്‍ മര്‍ദിക്കുന്ന നിയമപാലകര്‍ പൊലീസ് സംവിധാനത്തിലെ വൈരുദ്ധ്യമായി നിലകൊള്ളുന്നു. എത്രയൊക്കെ പരിശീലനം നേടിയിട്ടും ശാസ്ത്രീയമായ കുറ്റാന്വേഷണ സംവിധാനം കേരളത്തില്‍ ഇനിയും വികസിച്ചിട്ടില്ല. പ്രതിവര്‍ഷം 1100 ഫോറന്‍സിക് റിപ്പോര്‍ട്ടുകളും 4000 രാസപരിശോധന ഫലങ്ങളും വിശകലനം ചെയ്യാനുള്ള സംവിധാനമേ കേരളത്തിലുള്ളു. 18 ലക്ഷം കേസുകള്‍ നടപടി കാത്തിരിക്കുേമ്പാള്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നതില്‍ സംശയമില്ല. ഫോറന്‍സിക് സയന്‍സ് ഇന്ത്യയില്‍ വേണ്ടവിധം വികസിച്ചിട്ടില്ലെന്ന് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
മികച്ച പൊലീസിനുള്ള പുരസ്കാരം കഴിഞ്ഞ 15വര്‍ഷമായി ലഭിക്കുന്ന കേരള പൊലീസിന് ലഭിച്ച ‘യഥാര്‍ഥ പുരസ്കാരം’ ഒരുപേക്ഷ, പാലക്കാട് നഗരസഭ അധ്യക്ഷന്‍ നല്കിയതായിരിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാടിന് പുരസ്കാരം നല്കുന്ന ചടങ്ങിലാണ് പാലക്കാട് സ്റ്റേഷനിലെ കാര്യങ്ങള്‍ നന്നായി അറിയാവുന്ന അദ്ദേഹം അത്ഭുതംകൂറി ഇങ്ങനെ പറഞ്ഞത്. ഇതാണ് ഇന്ത്യയിലെ മികച്ച സ്റ്റേഷനെങ്കില്‍ മറ്റു പൊലീസ് സ്റ്റേഷനുകളുടെ അവസ്ഥ എന്തായിരിക്കും.
ശിക്ഷാനടപടിയെന്ന
കണ്ണിൽ പൊടിയിടൽ
വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ ആരോപണമുയർന്ന റൂറൽ എസ്.പി എ.വി. ജോർജിനെ ശിക്ഷാനടപടിയായി സർക്കാർ മാറ്റിയത് രാമവർമപുരം പൊലീസ് അക്കാദമിയിലേക്കാണ്. പൊതുജനത്തിെൻറ കണ്ണിൽ പൊടിയിട്ട, കബളിപ്പിക്കൽ നാടകമായിരുന്നു അത്. എ.വി. ജോർജ് എത്തിയത് പരിശീലന മേധാവിയായിട്ടാണെന്നതാണ് കൗതുകം. ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടുപണിയെടുപ്പിച്ച തിരുവനന്തപുരം എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡൻറ് പി.വി. രാജുവിനെതിരെ നടപടിയെടുത്ത് തൃശൂരിലേക്കാണ് മാറ്റിയത്. പരിശീലനകാലത്ത് തെറ്റുവരുത്തുന്നവർക്കുള്ള ശിക്ഷ ഒരു റൗണ്ട് കൂടി ഓടലും ചാടലുമൊക്കെയാണെങ്കിൽ സർവിസിൽ പ്രവേശിച്ചതിന് ശേഷമുള്ള ശിക്ഷാനടപടി അക്കാദമിയിലെത്തിക്കലാണ്. ഇതാകെട്ട തടിതപ്പലും.
ഒരാളെങ്കിലും ഉന്നതൻ
‘ദാസ്യപ്പണി’യിലെത്തിനിൽക്കുന്ന പൊലീസിലെ വിവാദങ്ങളിൽ ഓരോന്നിലും ഒരു ഉന്നത ഉദ്യോഗസ്ഥനെങ്കിലും കണ്ണിയാണ്. 2015 ജനുവരി 29ന് തൃശൂരിൽ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ കേസിൽ ആരോപണമെത്തിയത് അന്നത്തെ ഡി.ജി.പിയിലേക്ക് വരെയാണ്. അന്നത്തെ തൃശൂർ കമീഷണർ ആയിരുന്ന ജേക്കബ് ജോബ് നിസാമിനെ സഹായിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപത്തിന് ഇപ്പോഴും അവസാനമായിട്ടില്ല.
അച്ചടക്ക നടപടി നേരിട്ട ജേക്കബ് ജോബ് പിന്നീട് സംഭവത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുണ്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം
പൊലീസ് പീഡനത്തെതുടര്‍ന്നുണ്ടായ മരണങ്ങള്
- 2016 ജൂൺ: നിലമ്പൂര്‍ വനത്തില്‍ മാവോവാദികളായ കുപ്പുരാജ്, ലത എന്നിവര്‍ കൊല്ലപ്പെട്ടു. എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്
- 2016 ഒക്ടോബർ: കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോന്. പെറ്റിക്കേസില്‍ െപാലീസ് കസ്റ്റഡിയിലെടുത്ത് ക്രൂര മര്‍ദനത്തിനിരയാക്കി.
- തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു. 2017 ജൂലൈ: തൃശൂര്‍ പാവറട്ടിയില്‍ വിനായകന്. മുടി നീട്ടിവളര്‍ത്തിയതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. തുടര്‍ന്ന് ആത്മഹത്യ ചെയ്തു.
- 2017 ജൂലൈ: തൃശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ഹാജരായ തൃശൂര്‍ ചേറുങ്കുഴി സ്വദേശി ബൈജു. ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം അന്വേഷണം പ്രഖ്യാപിച്ചു.
- 2017 ഒക്ടോബർ: സേലം സ്വദേശി കാളിമുത്തു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടു.
- 2017 ഒക്ടോബർ: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ലത്തീഫ്. പൊലീസ് സ്റ്റേഷനിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.
- 2017 ഡിസംബർ: തൊടുപുഴ സ്വദേശി രജീഷ് നായര്‍. കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു.
- 2018 മാർച്ച്: ശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാര്‍. കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു, ആത്മഹത്യ ചെയ്തു. അന്വേഷണം ഉണ്ടായില്ല.
- 2018 ഏപ്രിൽ: എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്. ആളുമാറി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ കൊലപ്പെടുത്തി.
- 2018 മേയ്: കൊല്ലം കൊട്ടാരക്കരയിലെ മനുവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് കൊലപ്പെടുത്തി.
- 2018 മേയ്: പിണറായി സ്വദേശി ഉനൈസ്. ക്രൂരമായ മര്‍ദനമുറക്ക് ഇരയായി.രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു മേയ് രണ്ടിന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.