മുഴുവന്‍ പൊലീസ് സ്‌റ്റേഷനിലും സൈബർ സെൽ രൂപവത്കരിക്കും- ബെഹ്‌റ
text_fields
കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനിലും സൈബർ സെൽ രൂപവത്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സൈബർ കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് മേയ് 15ന് മുമ്പ് എല്ലായിടത്തും പ്രത്യേക സംഘത്തെ നിയമിക്കാനുള്ള തീരുമാനം. മൂന്ന് പേരാകും ഇതിലുണ്ടാകുക. ഇവരെ മൂന്ന് വർഷത്തേക്ക് മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റില്ല. സൈബര്‍ കുറ്റകൃത്യം നടന്നാല്‍ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്കാണ് എത്തുന്നത്. ഇത് കണക്കിലെടുത്താണ് ഒരോ സ്‌റ്റേഷനിലും പരിശീലനം നൽകി ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി തയാറാക്കുന്നത്.
കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിെൻറ തൊപ്പിയിൽ മാറ്റം വരുത്തും. എ.എസ്.ഐ മുതൽ സി.ഐമാർവരെയുള്ള ഉദ്യോഗസ്ഥർക്ക് ഇനി മുതൽ സാഹചര്യങ്ങൾക്കനുസരിച്ച് തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥർ, എസ്.പിമാർ, മുതിർന്ന ഡിവൈ.എസ്.പിമാർ എന്നിവർ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്. കാക്കി സ്ഥിരമായി തലയിൽ വെക്കുന്നതുമൂലം വിയർപ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സേനയിലുള്ളവർ തന്നെയാണ് പലര്‍ക്കും പ്രമോഷന്‍ കിട്ടുന്നതിന് തടസ്സം നില്‍ക്കുന്നത്. 14 വര്‍ഷമായി എസ്.ഐ തസ്തികയിൽതന്നെ തുടര്‍ന്ന ഉദ്യോഗസ്ഥന് താനിടപെട്ട് പ്രമോഷന് ഉത്തരവിട്ടപ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ സ്‌റ്റേ വാങ്ങുകയായിരുന്നു.
പഴയ സ്റ്റേഷൻ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന് ഫണ്ട് തടസ്സമല്ല. എന്നാല്‍, പല സ്റ്റേഷൻ അധികൃതരും ഇതിനു താൽപര്യം കാട്ടുന്നില്ല. സേനയില്‍ ലിംഗവിവേചനം പാടില്ല. എല്ലാവരും ഒരേ യൂനിഫോമാണ് ധരിക്കുന്നത്. എന്നിട്ടും വനിത എസ്.െഎ, സി.െഎ എന്നിങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമുണ്ടോ? വനിതകളാണെന്ന് കരുതി അവരെ ഒരു ജോലിയില്‍നിന്നും മാറ്റിനിര്‍ത്തരുത്. കേസ് അന്വേഷണമടക്കം എല്ലാ ജോലികളും ഏൽപിക്കണം. എസ്.ബി.ഐയുമായി സഹകരിച്ച് െപാലീസുകാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
പൊലീസ് സേനയിലെ അംഗങ്ങളുെട കുറവ് പരിഹരിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടും. ട്രാഫിക് മേഖലയിലടക്കം സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജോലിയില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. സേനയിലുള്ള ഉയര്‍ന്ന ബിരുദധാരികളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.