പെയിൻറടി വിവാദം: ബെഹ്റക്ക് ക്ലീൻചിറ്റ്
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഒരു കമ്പനിയുടെ ഒേര നിറത്തിലെ പെയിൻറടിക്കാൻ നിർദേശിച്ചതിൽ അഴിമതിയാരോപിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ സമർപ്പിച്ച ഹരജി വിജിലൻസ് പ്രത്യേക കോടതി തള്ളി. ഒരു പ്രത്യേക കമ്പനിയുടെ പെയിൻറ് ബെഹ്റ നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രം നിർദേശിച്ച ഏകീകൃത നിറത്തിെൻറ കളർ കോഡ് മാത്രമാണ് സർക്കുലറിൽ ഡി.ജി.പി നൽകിയിരുന്നതെന്നുമുള്ള വിജിലൻസിെൻറ വാദം അംഗീകരിച്ചാണ് വിജിലൻസ് ഡയറക്ടർ കൂടിയായ ബെഹ്റക്കെതിരായ ഹരജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത് കുമാർ തള്ളിയത്. കേസ് നിലനിൽക്കുന്നതല്ലെന്ന വാദമാണ് േകാടതിയിൽ വിജിലൻസ് കൈക്കൊണ്ടത്.
ഒരു പ്രത്യേക കമ്പനിയുടെ നിറമല്ല ഡി.ജി.പി നിർദേശിച്ചത്. അതേ നിറം വരുന്ന പെയിൻറിെൻറ കോഡ് മാത്രമാണ് അദ്ദേഹം സർക്കുലറിൽ രേഖപ്പെടുത്തിയത്. ഇതുവരെ രണ്ട് ജില്ലകളിൽ മാത്രമാണ് ഒരേ നിറത്തിലുള്ള പെയിൻറ് അടിച്ചത്. തിരുവനന്തപുരത്ത് നാലും കോട്ടയത്ത് രണ്ടും. ഇതെല്ലാം ഉത്തരവിൽ പറയുന്ന കമ്പനിയുടേതല്ലെന്നും ഏഷ്യൻ പെയിൻറ് എന്ന കമ്പനിയുടേതാണെന്നും വിജിലൻസ് വാദത്തിനിടെ കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ ഡി.ജി.പിയായി ചുമതലയേൽക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ബെഹ്റ കേരളത്തിലെ 500ൽപരം പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്സ് കമ്പനിയുടെ ഒലീവ് ബ്രൗൺ നിറത്തിലുള്ള പെയിൻറ് അടിക്കണമെന്ന് സർക്കുലർ ഇറക്കിയത്.
കേരള പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനും നിർമിതി കേന്ദ്രവും നിലവിലുള്ളപ്പോൾ ടെൻഡർ പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ 500 കോടി രൂപയുടെ അഴിമതി നടെന്നന്ന് ആരോപിച്ചായിരുന്നു ഹരജി. സെൻകുമാർ ഇൗ നിർദേശത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ആസ്ഥാനത്തെ എ.െഎ.ജിയോട് നിർദേശിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. തുടർന്നായിരുന്നു ഇതു സംബന്ധിച്ച ഹരജി വിജിലൻസ് കോടതിയിൽ എത്തിയത്. എന്നാൽ സെൻകുമാർ തന്നെ ബെഹ്റക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.