കോവിഡ് പ്രതിരോധത്തിന് ഡി.ജി.പിയുടെ പുതിയ മാർഗ നിർദേശം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ഡി.ജി.പിയുടെ പുതിയ മാർഗ നിർദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ.
100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 സ്ക്വയര്‍ ഫീറ്റുള്ള വലിയ സൂപ്പർമാർക്കാണെങ്കിൽ 12 പേരെ അനുവദിക്കും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ബാങ്കുകൾ ഉപഭോക്താക്കളെ സമയം മുൻകൂട്ടി അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സൂപ്പർ മാർക്കറ്റുകളിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം എസ്.ഐമാർ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തണം. സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരയ്ക്കണം എന്നും ഡി.ജി.പി നിര്‍ദ്ദേശിക്കുന്നു.
കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ ഐ.ജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.