Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടക്കൊലപാതകം:...

ഇരട്ടക്കൊലപാതകം: അന്വേഷണത്തിൽ  കേരളം-പുതുച്ചേരി ‘അവിശ്വാസം’ പടരുന്നു

text_fields
bookmark_border
ഇരട്ടക്കൊലപാതകം: അന്വേഷണത്തിൽ  കേരളം-പുതുച്ചേരി ‘അവിശ്വാസം’ പടരുന്നു
cancel

തലശ്ശേരി: ഇരട്ടക്കൊലപാതകം നടന്നിട്ട്​ രണ്ടാം ദിവസം പിന്നിടു​േമ്പാഴും കേസന്വേഷണത്തിൽ കാര്യമായി​െട്ടാന്നും സംഭവിക്കാതെ അനിശ്ചിതത്വം തുടരുകയാണ്​. അന്വേഷണത്തിൽ പുതുച്ചേരിയും കേരളവും സഹകരിച്ച്​ മുന്നോട്ടുപോകുമെന്ന ഇരു ഡി.ജി.പിമാരുടെ പ്രഖ്യാപനം ജനങ്ങളിൽ പ്രതീക്ഷ സൃഷ്​ടിക്കുന്നതാണെങ്കിലും നേതാക്കൾക്കിടയിൽ പൊലീസിനെതിരായ  ‘അവിശ്വാസം’ പടരുകയാണ്​. ഇരു കൊലപാതകങ്ങളിലും പ്രതികളുടെയും ഇരകളുടെയും സ്​ഥാനത്ത്​ സി.പി.എമ്മും ആർ.എസ്​.എസ്​-ബി.ജെ.പി പ്രവർത്തകരുമായതിനാൽ രണ്ട്​ സംസ്​ഥാനങ്ങളിലെയും ഭരണസ്വാധീനമാണ്​ ഇരുപക്ഷത്തി​​​െൻറ ‘അവിശ്വാസ’ത്തിന്​ കാരണം. 

 പുതുച്ചേരി സംസ്​ഥാനത്തെ പൊലീസ്​ ​െലഫ്​റ്റനൻറ്​ ഗവർണർ കിരൺബേദിയുടെ കീഴിലാണ്​ പ്രവർത്തിക്കുന്നത്​. രാഷ്​ട്രീയമായി ബി.ജെ.പിക്ക്​ തണലാണീ സാഹചര്യം. പള്ളൂരിലെ പൊലീസിൽ സി.പി.എമ്മിന്​ വിശ്വാസമില്ലാതാവുന്നത്​ ഇൗ സാഹചര്യമാണ്​. പാർട്ടിയുടെ  ഇൗ നിലപാട്​ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ബുധനാഴ്​ച പുതുച്ചേരി ഡി.ജി.പിയെ തലശ്ശേരി ​െറസ്​റ്റ്​ഹൗസിൽ സന്ദർശിച്ച്​ ആവർത്തിച്ചു. ബി.ജെ.പി ​അന്വേഷണസംഘത്തെ സ്വാധീനിക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്​. എതിരാളികൾക്കെതിരെ ഏതുരംഗത്തും രാഷ്​ട്രീയക്കളി കളിക്കുന്ന കേന്ദ്രഭരണത്തി​​​െൻറ നിലപാട്​ ബാബുവി​​​െൻറ കൊലപാതക കേസ്​ അന്വേഷണം എങ്ങുമെത്താതാവും. ബാബുവിനെതിരെ വധഭീഷണി ഉണ്ടായ​പ്പോൾ  നൽകിയ പരാതി അന്വേഷിക്കാതെ അവഗണിച്ച പള്ളൂർ പൊലീസി​​​െൻറ നടപടി ഇപ്പോൾ പ്രതിക്കൂട്ടിലാണ്​. 

ന്യൂ മാഹിയിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജ്​ കൊല്ലപ്പെട്ട കേസിലും സംഘ്​പരിവാർ പതിവ്​ ആശങ്ക പങ്കിട്ടുകഴിഞ്ഞു.  കേസ്​​ അട്ടിമറിക്കാൻ സി.​പി.എം ശ്രമിക്കുന്നുവെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ പി. സത്യപ്രകാശ്​ പ്രസ്​താവനയിൽ  ആരോപിച്ചു. പുതുച്ചേരി ഡി.ജി.പിയുമായി ഷംസീർ എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്​ഥാനത്തിലാണ്​ ഇൗ ആരോപണം ഉന്നയിച്ചത്​. ഇരു സംസ്​ഥാനങ്ങളും ആത്മാർഥമായ നിലപാടോടെ കേസ്​ അന്വേഷണം തുടർന്നാൽ മാത്രമേ സംഭവങ്ങളിലെ യഥാർഥ പ്രതികൾ നിയമത്തിനു മുന്നിൽ എത്തപ്പെടുകയും ശിക്ഷ ലഭിക്കുകയുമുള്ളൂ എന്നാണ്​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്​.

കേരള​-പുതുച്ചേരി ഡി.ജി.പിമാർ കൂടിക്കാഴ്​ച നടത്തി; അന്വേഷണങ്ങൾക്ക്​ സംയുക്തസഹായം
തലശ്ശേരി: പള്ളൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെയും പെരിങ്ങാടിയിലെ ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജി​നെയും കൊലപ്പെടുത്തിയ സംഭവങ്ങൾ സംബന്ധിച്ച അ​േന്വഷണത്തിൽ പുതുച്ചേരി-​കേരള പൊലീസ്​ പരസ്​പരം സഹകരിക്കും. സംയുക്ത അന്വേഷണത്തിന്​ നിയമപരമായ തടസ്സമുള്ളതായി കേരള ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ വെളിപ്പെടുത്തി. ഇരു പൊലീസും കേസുകളിൽ പരസ്​പരം സഹകരിക്കുകയാണ്​ ചെയ്യുക. അതേസമയം, ബാബു ​കൊലക്കേസ്​ അന്വേഷിക്കാൻ പുതു​േ​ച്ചരി പൊലീസ്​ പ്രത്യേകസംഘത്തെ നിയോഗിക്കാനും ധാരണയായി. 

പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതവും കേരള ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയും തലശ്ശേരിയിൽ കൂടിക്കാഴ്​ച നടത്തുകയും ഒരുമിച്ച്​  സംഘർഷ പ്രദേശങ്ങൾ സന്ദർശിക്കുകയുംചെയ്​തു.​​  കൂടിക്കാഴ്​ചക്കുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെയാണ്​ സംയുക്ത അന്വേഷണത്തിന്​ നിയമപരമായ തടസ്സങ്ങളുള്ളതായി കേരള ഡി.ജി.പി വെളിപ്പെടുത്തിയത്​. രണ്ടു സംസ്​ഥാനങ്ങളിലെ പൊലീസിനെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന്​ രൂപം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ടെന്ന്​ ഡി.ജി.പി പറഞ്ഞു. രണ്ട്​ കൊലപാതക കേസുകളിലും യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിന്​ പരസ്​പരം സഹായവും സഹകരണവുമുണ്ടാകും. 
കൊലപാതകങ്ങൾ നടന്നത്​ രണ്ട്​ സംസ്​ഥാനങ്ങളിലെ സമീ​പ പ്രദേശങ്ങളിലാണ്​. അതിനാൽ പരസ്​പരസഹകരണം ഉണ്ടെങ്കിൽ മാത്രമേ പ്രതികളെ പിടികൂടാൻ കഴിയുകയുള്ളൂ. ഒറ്റക്ക്​ കഴിയില്ല.  ഉണ്ടായത്​ രാഷ്​ട്രീയ കൊലപാതകങ്ങളാണോയെന്ന്​ നോക്കിയിട്ടില്ല. എല്ലാം കൊലപാതകമായി കണ്ട്​ പ്രതികളെ നിയമത്തിന്​ മുന്നിലെത്തിക്കാനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ്​ ശ്രദ്ധിക്കുന്നത്​. ഇരുഭാഗത്തുനിന്നും പരസ്​പരം സഹകരണം വാഗ്​ദാനം നൽകിയിട്ടുണ്ട്​. രണ്ട്​ കൊലപാതകങ്ങളും നിർഭാഗ്യകരമാണെന്നും ഡി.ജി.പി പറഞ്ഞു​. 

മാഹിയിൽ ക്വ​േട്ടഷൻ സംഘങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന്​ പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതം പള്ളൂരിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഇത്തരം സംഘങ്ങളെ അടിച്ചമർത്തും. ഇക്കാര്യത്തിലും അടുത്ത ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടുന്നതിലും കേരളവുമായി സഹകരിക്കും. പള്ളൂരിലെ ബാബുവിനെ കൊല​പ്പെടുത്തിയ സംഭവത്തിൽ മാഹി സീനിയർ പൊലീസ്​ സൂപ്രണ്ട്​ അപൂർവ ഗുപ്​തയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. 
തലശ്ശേരി ​െറസ്​റ്റ്​ഹൗസിലാണ്​ രണ്ട്​ ഡി.ജി.പിമാരും കൂടിക്കാഴ്​ച നടത്തിയത്. ഉച്ചക്കുശേഷം തുടങ്ങിയ കൂടിക്കാഴ്​ച ഒന്നരമണിക്കൂറോളം നീണ്ടു. കേരള എ.ഡി.ജി.പി അസ്​താന, ​െഎ.ജി ബെൽറാംകുമാർ ഉപാധ്യായ, ജില്ല പൊലീസ്​ ചീഫ്​ ശിവവിക്രം, മാഹി സീനിയർ പൊലീസ്​ സൂപ്രണ്ട്​ അപൂർവ ഗുപ്​ത എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.

പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതം ബുധനാഴ്​ച രാവിലെയാണ്​ മാഹി ​െറസ്​റ്റ്​ ഹൗസിലെത്തിയത്​. അവിടെനിന്ന്​ പള്ളൂർ പൊലീസ്​ സ്​റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. നേര​േത്ത തീരുമാനിച്ചത്​ പ്രകാരം കേരള ഡി.ജി.പി ബെഹ്​റ ഉച്ചയോടെ തലശ്ശേരി ​െറസ്​റ്റ്​ഹൗസിൽ എത്തിയശേഷമാണ്​ ഡി.ജി.പി സുനിൽകുമാർ ഗൗതം ചർച്ചക്കായി തലശ്ശേരിയിലെത്തിയത്​. ചർച്ചക്കുശേഷം ഇരു ഡി.ജി.പിമാരും സംയുക്തമായി ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജ്​ കൊല്ലപ്പെട്ട സ്​ഥലവും പള്ളൂരിൽ സി.പി.എം പ്രവർത്തകൻ ബാബു കൊല്ലപ്പെട്ട സ്​ഥലവും സന്ദർശിച്ചു. 

ഇരട്ടക്കൊല: അന്വേഷണം ഊർജിതം
തലശ്ശേരി: പള്ളൂരിൽ സി.പി.എം പ്രവർത്തകൻ ബാബുവും ന്യൂ മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷമേജും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മാഹി സീനിയർ പൊലീസ് സൂപ്രണ്ടി​​​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ബാബുവി​​​െൻറ കൊലപാതകം അ​​േന്വഷിക്കുന്നത്. തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രനാണ് ഷമേജി​​​െൻറ കൊലക്കേസ്​ അന്വേഷണ ചുമതല.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇരു അന്വേഷണ സംഘങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ്​ അറിവ്. ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ പത്ത്​ അംഗങ്ങളുണ്ടെന്നാണ്​ പള്ളൂർ പൊലീസി​​​െൻറ നിഗമനം. ആറു പേർക്കെതിരെയാണ് കേസെടുത്തത്. ഷമേജി​​​െൻറ കൊലപാതകത്തിൽ ആറു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ആരെയും കണ്ടെ ത്താനായിട്ടില്ല. 

അന്വേഷണം അട്ടിമറിക്കാൻ  സി.പി.എം ശ്രമം -ബി.ജെ.പി
തലശ്ശേരി: മാഹിയിൽ നടന്ന കൊലപാതകങ്ങളുടെ ​അന്വേഷണം അട്ടിമറിക്കാൻ സി.പി.എം രശമിക്കുന്നതായി ബി.ജെ.പി ജില്ല പ്രസിഡൻറ്​ പി. സത്യപ്രകാശ്​ പ്രസ്​താവനയിൽ ആരോപിച്ചു. കേരള ഡി.ജി.പിയും പുതുച്ചേരി ഡി.ജി.പിയും തലശ്ശേരി റസ്​റ്റ്​ ഹൗസിൽ നടത്തിയ ചർച്ചയിൽ സി.പി.എം ക്രിമിനലുകളുടെ വക്കീലും സി.പി.എം എം.എൽ.എ ഷംസീറും പങ്കെടുത്തതിൽ ദുരൂഹത ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസുകൾ  അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്​. ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.




 

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsloknath behramalayalam newsMahe killing
News Summary - Loknath behra statement on mahe killing-Kerala news
Next Story