സംസ്ഥാനത്തെ യു.എ.പി.എ കേസുകള്‍ പുനരവലോകനം ചെയ്യും –ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ (1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനരവലോകനം ചെയ്യും. ഇതുവരെ കോടതിയില്‍ കുറ്റപത്രം നല്‍കാത്ത കേസുകളിലാണ് വീണ്ടും പരിശോധന. ഇവയില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍തന്നെയാണോ യു.എ.പി.എ ചുമത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
യു.എ.പി.എ നിയമം വ്യാപകമായി ചുമത്തിയതിനെതിരെ ഭരണപക്ഷത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് യു.എ.പി.എ പ്രകാരം എടുത്ത കേസുകളും പുന$പരിശോധനയില്‍ ഉള്‍പ്പെടും. നിയമവിദഗ്ധരുടെ സഹായത്തോടെയാകും കേസുകള്‍ അവലോകനം നടത്തുന്നത്. ഈ കേസുകളില്‍ പ്രതിയായവര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ അവസരം നല്‍കാനും പൊലീസ് തീരുമാനിച്ചു.
കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസുകളില്‍ പുനരാലോചന ഉണ്ടാകില്ല. എന്നാല്‍, കുറ്റപത്രം നല്‍കാത്ത മുഴുവന്‍ കേസും വീണ്ടും പരിശോധിക്കും.
തീവ്രവാദ കേസുകളില്‍ യു.എ.പി.എ സ്വാഭാവികമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന യു.എ.പി.എയോട് വിയോജിപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യു.എ.പി.എ പ്രയോഗം ആഭ്യന്തര വകുപ്പിനെയും ഭരണപാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയതോടെയാണ് കഴിഞ്ഞദിവസം വിശദീകരണവുമായി ഡി.ജി.പി രംഗത്തുവന്നത്. പൊലീസിലെ താഴെതട്ടില്‍ തീരുമാനിച്ച് യു.എ.പി.എ ചുമത്തുകയാണെന്ന് വരുത്താനാണ് ഡി.ജി.പി വിശദീകരണത്തില്‍ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.