കളിയും ചിരിയുമായി പൊലീസ് മേധാവി; ചിരിച്ചുല്ലസിച്ച് ‘കിളിക്കൂട്ടം’
text_fieldsതിരുവനന്തപുരം: ‘െപാലീസിനെ നിങ്ങൾക്ക് പേടിയുണ്ടോ?’^ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടേതാണ് ചോദ്യം. ഉണ്ടെന്നും ഇല്ലെന്നും ഇടകലർന്ന മറുപടിയാണ് കുട്ടികൾ നൽകിയത്. ‘പൊലീസുകാരെ ഒരിക്കലും പേടിക്കരുത്. അവർ നിങ്ങളുടെ ചങ്ങാതിമാരാണ്. അതിനാണല്ലോ സർക്കാർ ശിശുസൗഹൃദ പൊലീസ് ഉണ്ടാക്കിയത്’- ഇങ്ങനെപോയി ഡി.ജി.പിയുടെ ഉപദേശങ്ങൾ. സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ‘കിളിക്കൂട്ടം ^2017’ അവധിക്കാല ക്യാമ്പിൽ കുട്ടികളോട് സംവദിക്കുകയായിരുന്നു ബെഹ്റ.
‘സാെറങ്ങനെ ഡി.ജി.പിയായെന്ന്’ ചോദ്യമെറിഞ്ഞ കുസൃതിക്കാരനോട് ‘നിങ്ങൾക്കെല്ലാവർക്കും ഡി.ജി.പിയാകാം. എന്താകാനും കുട്ടിക്കാലം മുതലേ മനസ്സിൽ കരുതലും പഠനവും വേണം’ എന്നായിരുന്നു മറുപടി. ബുധനാഴ്ച ഉച്ചക്ക് 12 ഓടെയാണ് ബെഹ്റ തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്ത് എത്തിയത്. കുടുംബത്തെക്കുറിച്ച് പറയണമെന്നായി കുട്ടികൾ. ‘ഭാര്യ ടെക്നോപാർക്കിൽ ബിസിനസ് കൺസൾട്ടൻറാണ്. മകൻ പ്ലസ് വൺ വിദ്യാർഥിയും. കൂടാതെ, രണ്ട് പട്ടികളുമുണ്ട്. അങ്ങനെ ഞങ്ങൾ അഞ്ചുപേരാണ് കുടുംബത്തിൽ’. ഡി.ജി.പിയുടെ മറുപടി ചിരി പൊട്ടിച്ചു. ‘പൊലീസാകാൻ ആഗ്രഹിച്ചിരുന്നില്ല. ആദ്യം ഒ.എൻ.ജി.സിയിൽ ജോലി കിട്ടി. പിന്നീടാണ് പൊലീസിൽ എത്തിയത്. കുട്ടികൾ സീരിയസാകരുത്. ഇൗ പ്രായത്തിൽ കളിചിരികളുമായി നടക്കുകയാണ് വേണ്ടത്’-അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കെതിരായ അതിക്രമം തടയാൻ എന്തെല്ലാം നടപടി എടുക്കുമെന്ന ചോദ്യത്തിന് കുട്ടികൾ പൊതുസ്വത്താണെന്നും അവർക്കെതിരായ ഒരു അതിക്രമവും പൊലീസ് െവച്ചു പൊറുപ്പിക്കില്ലെന്നുമുള്ള മറുപടി കുട്ടികൾ കൈയടിയോടെയാണ് സ്വീകരിച്ചത്. ചാനലുകൾ കാണിക്കുന്ന പല പരിപാടികളും കുട്ടികൾക്ക്് കാണാവുന്നതല്ലല്ലോയെന്ന ചോദ്യത്തിന് അത് അവർ തന്നെ തീരുമാനിക്കേണ്ടതാണെന്ന മറുപടിയും കുട്ടികളെ ചിരിപ്പിച്ചു. ‘പക്ഷേ, പൊലീസുകാർക്ക്് പലപ്പോഴും ടി.വി പരിപാടികൾ ഗുണം ചെയ്യുന്നുണ്ട്്്. അവരുടെ വാർത്തശകലങ്ങൾ പൊലീസിെൻറ അടിയന്തര നടപടിക്ക് സഹായിച്ചിട്ടുണ്ട്’ ^അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഷ്ണു കേസിനെ സംബന്ധിച്ചും ചോദ്യമുയർന്നു. അതെല്ലാം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കുട്ടികളോട് പറയാൻ കഴിയില്ല എന്നായി മറുപടി. ജിഷ്്ണു കേസുമായി ബന്ധപ്പെട്ട്് എല്ലാവരെയും ഉടൻ അറസ്റ്റുചെയ്യുമെന്ന്് അദ്ദേഹം പറഞ്ഞു. ക്യാമ്പ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും വിഷുക്കൈനീട്ടം നൽകിയാണ് ബെഹ്റ മടങ്ങിയത്. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് അധ്യക്ഷത വഹിച്ചു. ട്രഷറർ ജി. രാധാകൃഷ്്ണൻ, ക്യാമ്പ് ഡയറക്ടർ ജി.എൽ. അരുൺ ഗോപി, പ്രോഗ്രാം ഓഫിസർ പി. ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.