ലോക്പാൽ: അധ്യക്ഷനെയും അംഗങ്ങളെയും തേടി സർക്കാർ
text_fieldsന്യൂഡൽഹി: ലോക്പാൽ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ അപേ ക്ഷ ക്ഷണിച്ചു. ലോക്പാൽ ആക്ട് നിലവിൽവന്ന് അഞ്ചുവർഷം കാത്തിരുന്നശേഷം തെരഞ്ഞെടു പ്പ് ആസന്നമായ ഘട്ടത്തിലാണ് പഴ്സനൽ മന്ത്രാലയം യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ച് പരസ്യം നൽകിയത്. ഫെബ്രുവരി അവസാനത്തിൽ ലോക്പാൽ അധ്യക്ഷെൻറയും അംഗങ്ങളുടെയും പാനൽ സമർപ്പിക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു.
ലോക്പാൽ അധ്യക്ഷനാകാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോ മുമ്പ് ഇൗ പദവി വഹിച്ചവക്കോ സുപ്രീംകോടതി ജഡ്ജിമാർക്കോ മാത്രമാണ് അവസരം. അംഗങ്ങൾ അഴിമതി വിരുദ്ധനയം, പൊതുഭരണം, വിജിലൻസ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ധനകാര്യം, ബാങ്കിങ്, നിയമം എന്നീ മേഖലകളിൽ 25 വർഷമെങ്കിലും വ്യക്തിമുദ്ര പതിപ്പിച്ചവരും വൈദഗ്ധ്യം തെളിയിച്ചവരുമായിരിക്കണം. 45 വയസ്സിന് താഴെയുള്ളവർ അപേക്ഷിക്കേണ്ടതില്ലെന്നും പരസ്യത്തിൽ വ്യക്തമാക്കി.
നിയമപ്രകാരം അധ്യക്ഷനും എട്ട് അംഗങ്ങളുമാണ് വേണ്ടത്. ഇതിൽ നാലുപേർ ജുഡീഷ്യൽ അംഗങ്ങളായിരിക്കും. 50 ശതമാനത്തിൽ കുറയാത്ത അംഗങ്ങൾ പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ, വനിത വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. അഞ്ച് വർഷമോ 70 വയസ്സോ ആണ് വിരമിക്കൽ കാലാവധി. അധ്യക്ഷെൻറ ശമ്പളവും അലവൻസും സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറയും അംഗങ്ങളുടേത് സുപ്രീംകോടതി ജഡ്ജിമാരുടെയും ശമ്പളത്തിന് തുല്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.