വടകര ഉൾപ്പെടെ നാലു മണ്ഡലങ്ങളില്‍ ആർ.എം.പി.െഎ മത്സരിക്കും
text_fieldsകോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ഉൾപ്പെടെ നാലു മണ്ഡലങ്ങളില്‍ ആർ.എം.പി.െഎ മത്സരിക്കും. കോഴിക്കോട്, ത ൃശൂര്‍, ആലത്തൂര്‍ എന്നിവയാണ് മറ്റു മണ്ഡലങ്ങൾ. കോഴിക്കോട് ചേര്‍ന്ന പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റിലാണ് നാ ലു മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ മത്സരിപ്പിക്കാന്‍ തീരുമാനമായതെന്ന് സെക്രട്ടറി എന്‍. വേണു മാധ്യമപ്രവർത്തകരേ ാട് പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗീകാരത്തിന് ശേഷം സ്ഥാനാര്‍ഥികളെ ഉടൻ പ്രഖ്യാപിക്കും. വടകരയില്‍ ശക്തമായ സ്ഥാനാർഥിയെ പാര്‍ട്ടി മത്സരിപ്പിക്കും. എന്നാല്‍, അത് കെ.കെ. രമയാണോയെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. ആരെങ്കിലും പിന്തുണ നല്‍കാന്‍ തയാറായാല്‍ അതുസംബന്ധിച്ച് ആ അവസരത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് ഉൾപ്പെടെ ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു. മുഖ്യശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനം. സി.പി.എമ്മിെൻറ അക്രമത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരായ കാമ്പയിനുകളും ഏറ്റെടുക്കുമെന്നും േവണു കൂട്ടിച്ചേർത്തു.
വടകര മണ്ഡലത്തിൻെറ കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ല- ചെന്നിത്തല
തൃശൂർ: കോൺഗ്രസ് സ്ഥാനാർഥിപട്ടിക വ്യാഴാഴ്ചക്കുള്ളിൽ തയ്യാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്ന പ്രധാനവിഷയം അക്രമരാഷ്ട്രീയവും മതേതരത്വം നേരിടുന്ന വെല്ലുവിളികളുമായിരിക്കും. ആർ.എം.പി ഉൾപ്പെടെയുള്ള കക്ഷികളുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നാണ് നയം. എന്നാൽ വടകരമണ്ഡലത്തിെൻറ കാര്യത്തിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഔന്നത്യവും ആഴവുമുള്ള നേതാക്കളുടെ അഭാവമാണ് ഇടതുമുന്നണിക്ക് ആറ് എം.എൽ.എമാരെ മത്സരിപ്പിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.