ലോക്സഭ പ്രതിഷേധം: പാർലമെൻറിൽ മാപ്പ് പറയില്ല –ടി.എൻ. പ്രതാപൻ എം.പി
text_fields
തൃശൂർ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറിയെന്ന വിഷയത്തിൽ പാർലെമൻറിൽ മാപ്പ് പറയില്ലെന്നും സസ്പെൻഷൻ ഉണ്ടായാൽ നേരിടുമെന്നും ടി.എൻ. പ്രതാപൻ എം.പി. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നേ തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. സഭയിൽ മോശമായി പെരുമാറിയിട്ടില്ല. സ്മൃതി ഇറാനി മറുപടി പറയാൻ ശ്രമിച്ചപ്പോൾ തങ്ങൾ ആവശ്യം ആവർത്തിക്കുകയായിരുന്നു. അപ്പോൾ തങ്ങൾക്കുനേരെ ആക്രോശിച്ചത് സ്മൃതി ഇറാനിയാണ്. അവർ ഭീഷണിപ്പെടുത്തി, വെല്ലുവിളിച്ചു. നടപടിയെടുക്കുമെന്ന് പറഞ്ഞ് തങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
മാപ്പ് പറയേണ്ട സാഹചര്യമില്ല –ഡീൻ കുര്യാക്കോസ്
തൊടുപുഴ: ലോക്സഭയിലെ പ്രതിഷേധത്തിെൻറ പേരിൽ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. സഭയിൽ പരിധിവിട്ട പ്രതിഷേധം നടത്തിയിട്ടില്ല. നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയത് ബി.ജെ.പി എം.പിമാരാണ്.
സഭാ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡീൻ തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.