ലണ്ടൻ ടു കേരള..; കലയോളത്തിൽ യാത്രമാറ്റി ജാക്ക്
text_fieldsതിരുവനന്തപുരം: പൂജപ്പുര സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പഞ്ചവാദ്യ മത്സരത്തിനിടെ സദസ്സിൽ മുടി നീട്ടി വളർത്തിയ സായിപ്പിനെയാണ് എല്ലാവരും നോക്കിയത്. പഞ്ചവാദ്യം വേദിയിൽ കൊട്ടിക്കയറിയപ്പോൾ സായിപ്പ് ആസ്വാദിച്ച് താളമിട്ട് കലാവിരുന്ന് ആവോളം ആസ്വാദിക്കുന്നുണ്ടായിരുന്നു. ലണ്ടനിൽനിന്ന് ആദ്യമായി ഇന്ത്യയിലെത്തിയ ജാക്കായിരുന്നു അത്. ലണ്ടനിൽ മ്യൂസിക് ട്രൂപ്പിൽ അംഗമായ ജാക്കിന് പഞ്ചവാദ്യം വല്ലാതെ ഇഷ്ടപ്പെട്ടു. വെസ്റ്റേൺ ഇൻസ്ട്രുമെന്റ്സ് ആണ് ജാക്കിന്റെ മേഖല.
ആദ്യമായാണ് ജാക്ക് ഇന്ത്യയിലെത്തിയത്. ആൾക്കൂട്ടം കണ്ടാണ് കലോത്സവ നഗരിയിലേക്ക് കടന്നത്. പഞ്ചവാദ്യം കണ്ടപ്പോൾ ജാക്ക് വണ്ടറടിച്ചു. "എനിക്ക് ഭാഗ്യമുണ്ട്. ഇങ്ങനെയൊരു പരിപാടി കാണാൻ പറ്റിയല്ലോ." -ജാക്കിന് ലോട്ടറിയടിച്ച സന്തോഷം. കേരള നാട് മാത്രമല്ല, ഇവിടത്തെ കലാപരിപാടികളും സൂപ്പറാണെന്ന് ജാക്ക് പറയുന്നു. 'വീണു കിട്ടിയ' ഈ കലാവിരുന്ന് പരമാവധി ആസ്വദിക്കാൻ തന്നെയാണ് തീരുമാനം. അതിനായി യാത്രയിലും മാറ്റം വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.