മനാഫ് വധം: നാല് പ്രതികൾക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്
text_fieldsമലപ്പുറം: പി.വി അൻവർ എം.എൽ.എ പ്രതിയായ കൊലപാതക കേസിൽ നാല് പ്രതികൾക്ക് ലുക്ക് ഒൗട്ട് നോട്ടീസ്. മലപ്പുറം എസ്.പി ലുക്ക് ഒൗട്ട് നോട്ടീസ് നേരിട്ട് നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനുള്ള പ്രതികളെ പിടികൂടണമെന്നും മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയു ഉത്തരവ് പുറപ്പെടുവിച്ചു.
കേസിലെ നാല് പ്രതികൾ 23 വർഷമായി വിദേശത്തായതിനാലാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 1995 ഏപ്രില്‍ 13നാണ് മലപ്പുറം ഒതായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫ് കൊല്ലപ്പെടുന്നത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മനാഫ് മരിച്ചപ്പോള്‍ പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്.
പ്രധാന സാക്ഷി കൂറുമാറിയതോടെ നാലംപ്രതിയായ അന്‍വറിനെ ഉള്‍പ്പെടെ 21 പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. കേസ് നടക്കുന്നതിനിടെ അൻവറിെൻറ സഹോദരി പുത്രന്മാരുള്‍പ്പടെ നാല് പേര്‍ വിദേശത്തേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.