പട്ടാളത്തിൽ ജോലി വേണോ? പുലർച്ച ഒന്നിന് തിരുവനന്തപുരത്ത് എത്തണം
text_fieldsതിരുവനന്തപുരം: ജൂലൈ 25ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ആര്‍മി പൊതുപ്രവേശന പരീക്ഷക്കുള്ള റിപ്പോര്‍ട്ടിങ് സമയം പുലര്‍ച്ച ഒരു മണിയായി പുനഃക്രമീകരിച്ചു. നേരേത്ത പുലര്‍ച്ച നാലിനാണ് റിപ്പോര്‍ട്ടിങ് സമയം നിശ്ചയിച്ചിരുന്നത്.
കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉള്ളതിനാലാണ് സമയം നേരേത്തയാക്കിയതെന്നാണ് വിശദീകരണം. വിവിധ ജില്ലകളില്‍ നിന്നായി രണ്ടായിരത്തില്പരം പേര് പരീക്ഷക്ക് യോഗ്യത നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
25 ഞായറാഴ്ചയായതിനാലും ശനി, ഞായർ ദിനങ്ങളിൽ ലോക്ഡൗണ്‍ ആയതിനാലും പുലര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുക ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്മെൻറ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ട് വൈദ്യപരിശോധനയില്‍ യോഗ്യത നേടിയവര്ക്കായാണ് പൊതുപ്രവേശന പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.