യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
text_fieldsമലപ്പുറം: സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളുടെ പേരിൽ മന്ത്രി കെ.ടി. ജലീൽ നാട്ടിലെത്തിക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്.
ഫേസ്ബുക്കിലെ മോശം പരാമർശത്തിന് രണ്ടുകേസും ഇരുവിഭാഗങ്ങൾ തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ സ്പർധ വളർത്താൻ ശ്രമിച്ചതിന് ഒരു കേസും യാസറിനെതിരെയുണ്ട്. രണ്ടുകേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. ഈ കേസുകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ബ്യൂറോ ഓഫ് എമിഗ്രേഷന് ഉടൻ കൈമാറുമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
താനൂർ, കുറ്റിപ്പുറം, ചങ്ങരംകുളം സ്റ്റേഷനുകളിലായാണ് നിലവിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ജലീലിനെതിരെ പോസ്റ്റിട്ട കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജ് അഡ്മിനായ എടപ്പാൾ വട്ടംകുളം സ്വദേശി യാസറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ, താൻ വഴി യു.എ.ഇ കോൺസുലേറ്റുമായി മന്ത്രി ബന്ധപ്പെട്ടെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇത് വിവാദമായതിന് പിറകെയാണ് പൊലീസിെൻറ നീക്കം.
ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലെത്തിയാലും അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ലക്ഷ്യം. ഇതോടൊപ്പം മന്ത്രിയുടെ ഫോൺ ഹാക്ക് ചെയ്തെന്ന യാസറിെൻറ വെളിപ്പെടുത്തലിലും പൊലീസ് അന്വേഷണം നടക്കുന്നതായാണ് സൂചന. ഫോൺ ഹാക്ക് ചെയ്തത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചാൽ മറ്റൊരു കേസ് കൂടി എടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.