വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം; രണ്ട് മരണം
text_fieldsവളാഞ്ചേരി: മലപ്പുറം ജില്ലയിലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു. ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്.
മൃതദേഹങ്ങൾ പുറത്തെടുത്തു. തമിഴ്നാട് മധുക്കരൈ സ്വദേശി മുത്തുകുമാർ (34) മലമ്പുഴ സ്വദേശി അയ്യപ്പൻ (40) എന്നിവരാണ് മരിച്ചത്. ഇരുവരും മണിക്കൂറുകളോളം ലോറിക്കിടയിൽ കുടുങ്ങിക്കിടന്നു.
ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെ യാണ് അപകടം. തിരൂരിൽ നിന്ന് കമ്പിയുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടി.എൻ 37 സി.പി 2032 നമ്പർ ലോറി വട്ടപ്പാറ വളവിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരും പൊലീസും കമ്പികൾക്കിടയിൽപ്പെട്ട ഡ്രൈവറെയും സഹായിയേയും പുറത്തെടുത്തു
സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ അപകടം പതിവാണ്. ഒരാഴ്ച മുമ്പ് പഞ്ചസാര ലോറി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.