Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തിലേക്ക് കല്ല്...

പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവർ മരിച്ചു

text_fields
bookmark_border
badusha
cancel

പരപ്പനങ്ങാടി: പാലത്തിങ്ങൽ പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവർ മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വ ദേശി ബാദുഷയാണ് (22) മരിച്ചത്. തിങ്കളാഴ്​ച വൈകുന്നേരം 6.45നായിരുന്നു സംഭവം.​

ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന മിനിലോറി പാലത്തിൻെറ കൈവരിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻ ഭാഗം പാലത്തിൻെറ ഷട്ടർ റൂമിൻെറ സ്ലാബിനുള്ളിലേക്ക്​ കയറി.

പാലം പണിക്കെത്തിയ ജെ.സി.ബി ഉപയോഗിച്ച്​​ സ്ലാബിൽ കുടുങ്ങിയ ലോറി തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരതര പരിക്കോടെ ക്ലീനറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാവിൻെറ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newslorry accidentmalayalam newskodinhiMalappuram News
News Summary - lorry accident; driver died -kerala news
Next Story