ഓറഞ്ച് കയറ്റിയ മിനിലോറി മറിഞ്ഞു; രണ്ട് പേർക്ക് നിസാര പരിക്ക്
text_fieldsഹരിപ്പാട്: മലപ്പുറം തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓറഞ്ച് കയറ്റിയ മിനിലോറി നങ്ങ്യാർകുളങ് ങരയിൽ മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരൂർ ചങ്കാരി വളപ്പിൽ മുഹമ്മദാലിയുടെമകൻ സവാദ് (ഡ്രൈവർ 35) ചെന്തിരുത്തിയിൽ അബ്ദുവിെൻറ മകൻ നവാസ്(38) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയ പാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ .എം.എം.കോളജിന് സമീപം ശനിയാഴ്ച പുലർച്ചെ ആറിനായിരുന്നു അപകടം. ലോറി നിയന്ത്രണം തെറ്റി റോഡരികിലെ മൈൽകുറ്റിയിൽ തട്ടി മറിയുകയായിരുന്നു. ഡൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
ലോറിയിൽ അഞ്ച് ടൺ ഓറഞ്ചുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഏജൻറിന് കൊണ്ടുപോവുകയായിരുന്നുവെന്നും 20 ശതമാനം നഷ്ടമുണ്ടായതായും ഡ്രൈവർ സവാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.