താമരശ്ശേരി ചുരത്തിൽ ചരക്ക്ലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു
text_fieldsഈങ്ങാപ്പുഴ: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു. കോയമ്പത്തൂർ സ്വ ദേശി രഘു (22) ആണ് മരിച്ചത്. അപകടത്തിനിടയിൽ പുറത്തേക്ക് ചാടിയ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കർണാടകയിൽനിന്ന് കടലയുമായി വന്ന ലോറി ഒമ്പതാം വളവിൽ നിയന്ത്രണംവിട്ടതിനെ തുടർന്ന് സംരക്ഷണ ഭിത്തി തകർത്ത് 300 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ലോറിയുടെ അടിയിൽപ്പെട്ടാണ് ക്ലീനർ തൽക്ഷണം മരിച്ചത്.
മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സ്, താമരശ്ശേരി പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ മറിഞ്ഞ ലോറി താങ്ങിനിർത്തി മണ്ണുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.