ലോറി സമരം: പച്ചക്കറി വില കുതിച്ചുയരുന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചയരുന്നു. ലോറിസമരം മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും.
ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.
ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു. കഴിഞ്ഞ നാല് ദിവസവും ശരാശരി മുന്നൂറോളം ലോറികളേ അതിർത്തി കടന്ന് എത്തിയുള്ളൂ. ഇവതന്നെ സമരം തുടങ്ങുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ടവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.