ലോറി ഉടമകളുമായി ചർച്ച: സംസ്ഥാന പരിധിയിലെ വിഷയങ്ങൾ പരിഹരിക്കും–മന്ത്രി
text_fieldsതിരുവനന്തപുരം: ലോറി സമരത്തെ തുടർന്ന് അവശ്യസാധനങ്ങളുടെ ക്ഷാമം ബാധിച്ചുതുടങ്ങിയതോടെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ േലാറി ഉടമകളുടെ േയാഗം വിളിച്ചു. കേരളത്തെ സമരത്തിൽനിന്ന് ഒഴിവാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉയർന്നെങ്കിലും ദേശീയ പ്രേക്ഷാഭമായതിനാൽ ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു േലാറി ഉടമകൾ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടിയാലോചനകൾക്കുശേഷം മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തിന് കത്തയക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സമരത്തിനാധാരമായ വിഷയങ്ങൾ ഭൂരിപക്ഷവും കേന്ദ്ര സർക്കാർ പരിഹരിക്കേണ്ടതാണ്. സംസ്ഥാന സർക്കാറിെൻറ പരിഗണനയിൽ വരുന്നവ വകുപ്പുകളുമായി കൂടിയാലോചിച്ച് വേഗം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർ.ടി.ഒ, പൊലീസ്, ജിയോളജി വകുപ്പ് അധികൃതരുടെ അനാവശ്യ ഇടപെടലുകൾ സംബന്ധിച്ച് സമരത്തിന് മുന്നോടിയായി സംസ്ഥാന സർക്കാറിന് നൽകിയ നോട്ടീസിൽ ലോറി ഉടമകൾ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം യോഗത്തിൽ ആവർത്തിച്ചു.
ലോറികൾ അമിത ലോഡ് കയറ്റുന്നതും ചർച്ചയായി. സമരം തുടരുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരം ആറുദിവസം പിന്നിട്ടതോടെ അവശ്യസാധന വില കൂടി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ പ്രതിഫലിച്ചത്. ഡീസല്‍ വില വർധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വർധന, ടോള്‍ പിരിവ് വർധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.