ലോറി സമരം ശക്തം; ഇന്ന് ചർച്ച
text_fieldsപാലക്കാട്: തിങ്കളാഴ്ചയിലെ ചർച്ച പരാജയപ്പെട്ടാൽ ചൊവ്വാഴ്ച മുതൽ അവശ്യസാധനങ്ങളുടെ നീക്കം നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ. സമരം തുടരുന്നുണ്ടെങ്കിലും അവശ്യസാധനങ്ങളുമായി വരുന്ന ലോറികൾ തടഞ്ഞിട്ടില്ല. ഇൻഷുറൻസ് പ്രീമിയം വർധനക്കെതിരെയാണ് ലോറിയുടമകളുടെ അനിശ്ചിതകാല സമരം.
ഹൈദരാബാദിൽ ഐ.ആർ.ഡി.എയുടെ (ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി) നേതൃത്വത്തിൽ തിങ്കളാഴ്ച അനുരഞ്ജന ചർച്ച നടക്കുന്നുണ്ട്. ചർച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിെൻറ ഭാവിയെന്ന് ലോറിയുടമകൾ പറഞ്ഞു. ചരക്ക് ലോറി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.പി.ജി ടാങ്കറുകൾ ഞായറാഴ്ച അർധരാത്രി മുതൽ പണിമുടക്കുമെന്ന് സൗത്ത് സോൺ എൽ.പി.ജി ടാങ്കർ അസോസിയേഷൻ അറിയിച്ചു.
ചരക്ക് ലോറി സാധനങ്ങളുടെ സമരം നാലാം ദിനം പിന്നിട്ടതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അവശ്യസാധനങ്ങളല്ലാതെ ചെക്ക്പോസ്റ്റിൽ എത്തുന്ന വാഹനങ്ങളോട് കേരളത്തിലേക്ക് കടക്കരുതെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എഫ്.സി.ഐയിലേക്ക് ധാന്യങ്ങളുമായി എത്തുന്ന റെയിൽവേ വാഗണുകൾ ക്ലിയർ ചെയ്തു കൊടുക്കാനുള്ള സൗകര്യം ലോറി ഉടമകൾ ഒരുക്കിയിട്ടുണ്ട്.
കേരളമുൾെപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങളാണ് നാല് ദിവസമായി പണിമുടക്കുന്നത്. സമരം ആരംഭിച്ചതിൽ പിന്നെ ചെക്ക്പോസ്റ്റുകളിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചരക്ക് സമരത്തെ തുടർന്ന് ജില്ലയിലോ സമീപ ജില്ലയിലോ പച്ചക്കറി വിലയിൽ മാറ്റം വന്നിട്ടില്ലെന്ന് പച്ചക്കറി വ്യാപാരികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.