ബസുകൾക്കുണ്ടായ നഷ്ടം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. പൊലീസ് സംരക്ഷണം നൽകിയാൽ പരമാവധി സർവിസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രാ സൗകര്യം കെ.എസ്.ആർ.ടി.സി ഉറപ്പാക്കും.
അതേസമയം, ബസുകൾക്ക് നേരെ കല്ലെറിഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകൾക്കുണ്ടായ നഷ്ടപരിഹാരം പ്രതികളിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായതോടെ പലയിടത്തും പൊലീസ് സംരക്ഷണത്തിലാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.